കൊല്ലം: ജലമലിനീകരണം കുറച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കും സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്. പദ്ധതിയിലൂടെ ജില്ലയില്‍ 73 തദ്ദേശസ്ഥാപനങ്ങളിലായി 84 ലാബുകള്‍ സ്ഥാപിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് സൗജന്യമായോ വളരെ ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെയോ കുടിവെള്ളം പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ജില്ലാ ഹരിത കേരളം മിഷന് ഒരുക്കുന്നത്.
വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്കൂളുകളിലെ രസതന്ത്ര ലാബുകളോട് അനുബന്ധിച്ചാണ് പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കുന്നത്. ഒരു പഞ്ചായത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെങ്കിലും ലാബ് സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്കൂളിലെ ശാസ്ത്ര അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതിനായി പ്രത്യേകം പരിശീലനം നല്‍കും.
കിണറ്റില്‍ നിന്നും നേരിട്ട് എടുക്കുന്ന ജലം അണുവിമുക്തമായ ബോട്ടിലുകളില്‍ ശേഖരിക്കും. ലാബില്‍ എത്തിക്കുന്ന വെള്ളത്തിന്റെ സാമ്പിളിന് നമ്പരും ഡേറ്റും നല്‍കും. അണുവിമുക്തമായ ബോട്ടിലില്‍ ശേഖരിച്ച ജലം എച്ച്2എസ് സ്ട്രിപ്പ് ബോട്ടിലില്‍ ചേര്‍ത്ത് 18 മുതല്‍ 24 മണിക്കൂര്‍ വരെ സൂക്ഷിക്കും. കറുത്തനിറം ദൃശ്യമായാല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം മനസിലാക്കാം.
എംഎല്‍എമാരുടെ ആസ്തിവികസന ഫïില് നിന്നും പണം വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയിട്ടുï്. ഒരുലക്ഷം രൂപയാണ് ലാബ് സജ്ജീകരിക്കാനണ്ടുള്ള തുക. ജില്ലയിലെ എംഎല്‍എമാരുടെ പ്രാദേശിക വികസനഫï്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം തുടങ്ങിയവ വിനിയോഗിച്ചാണ് ലാബുകള്‍ ആരംഭിക്കുന്നത്.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരുലാബ് വീതം ആരംഭിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ലാബുകള്‍ സ്ഥാപിക്കുന്നതിനണ്ടുള്ള ചുമതല കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: