ഒഡന്സി (ഡെന്മാര്ക്ക്): ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
മുന്‍ ലോക ഒന്നാം നമ്പറായ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ ടോബി പെന്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 21-12, 21-18 മത്സരം മുപ്പത്തിമൂന്ന് മിനിറ്റ് നീണ്ടു.
ഇന്ത്യയുടെ ശുഭാങ്കര്‍ ഡേയും കാനഡയുടെ ജേസണ്‍ ആന്റണിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ശ്രീകാന്ത് അടുത്ത റൗണ്ടില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: