Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1471ക്ഷേത്രങ്ങളും തിരുനക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്ത ഹിന്ദുവിരുദ്ധനായ മണ്‍റോയ്‌ക്ക് കോട്ടയത്ത് സ്മാരകം നിര്‍മ്മിക്കാന്‍ നീക്കം

ഹിന്ദുക്കളെ ദുര്‍ബലമാക്കാന്‍ 1811ന് സെപ്തബര്‍ 11ന് ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ലയിപ്പിച്ച വിളംബരം ചെയ്തു. 343 മേജര്‍ ക്ഷേത്രങ്ങളും 1128 മൈനര്‍ ക്ഷേത്രങ്ങളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Oct 14, 2020, 11:03 pm IST
inKerala

കോട്ടയം: കടുത്ത ഹിന്ദു വിരുദ്ധനും ക്ഷേത്ര വിരുദ്ധനും ക്രൈസ്തവ മത വര്‍ഗീയ വാദിയുമായ കേണല്‍ ജോണ്‍ മണ്‍റോ സായ്‌പിന് കോട്ടയത്ത് സ്മാരം നിര്‍മ്മിക്കാന്‍ നീക്കം. മീനച്ചിലാറും കൊടൂരാറും സംഗമിക്കുന്ന പഴുക്കാനിലക്കായലിലെ പുരാതനമായ മണ്‍റോ വിളക്കുമരം നവീകരിക്കാനാണ് പദ്ധതി. കോട്ടയം സിഎംഎസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ ഡോ. ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സിഎംഎസ് കോളേജ് അമേരിക്കന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

50 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്.  മ്യൂസിയം, വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. വിളക്കുമരത്തിലെ തുരുമ്പ് നീക്കി പെയിന്റ് ചെയ്യുക, സമീപത്തെ കെട്ടിടം പുനര്‍ നിര്‍മിക്കുക, ഹാള്‍, വിശ്രമ മുറികള്‍, ഇരിപ്പിടങ്ങള്‍, ചുറ്റുമതില്‍, സ്‌കൈ വ്യൂ പോയിന്റ് തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത.് വേമ്പനാട്ടു കായലിലൂടെ വരുന്ന വള്ളങ്ങള്‍ക്ക് വഴികാട്ടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 1874ല്‍ വിളക്കുമരം സ്ഥാപിച്ചത്. എഡി 1815ല്‍ ദിവാന്‍ കേണല്‍ ജോണ്‍ മണ്‍റോ ആണ് വിളക്കുമരം സ്ഥാപിച്ചതെന്നാണ് പലരും കരുതുന്നത്. ദിവാന്‍ ടി.മാധവറാവുവിന്റെ ഭരണകാലത്ത് എഡി 1870ന് ശേഷമാണ് ഇത് സ്ഥാപിച്ചത്. 1858ല്‍ മണ്‍റോയുടെ മരണശേഷം 1859ല്‍ അന്നത്തെ റെസിഡന്റ് സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം ദിവാന്‍ ടി. മാധവറാവുവാണ് മണ്‍റോയുടെ സ്മരണക്കായി വിളക്കുമരങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു.

ക്ഷേത്രങ്ങളും സ്വത്തും പിടിച്ചെടുത്തത് മണ്‍റോ സായ്‌പ്

1810ലാണ് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂര്‍ ഭരിക്കാന്‍ തുടങ്ങിയത്. ദിവാന്‍ ഉമ്മിണി തമ്പിയെ പിരിച്ച് വിട്ട് ബ്രിട്ടീഷുകാര്‍ കേണല്‍ മണ്‍റോയെ തിരുവിതാം കൂറിലെ ദിവാനായി നിയമിച്ചു. ഉറച്ച സത്യാക്രിത്യാനിയായിരുന്നു കേണല്‍. ക്രിസ്തുമതം വളര്‍ത്തുന്നതില്‍ കേണല്‍ ചെയ്ത സേവനങ്ങളെ ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.  

മണ്‍റോയുടെ കാലത്താണ് ആദ്യകാല ഇംഗ്ലീഷ് പാതിരിമാരുടെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചത്. കേണലിന്റെ ഉറച്ച സംരക്ഷണയില്‍ ക്രൈസ്തവര്‍ക്ക് സ്ഥാനങ്ങല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു. പള്ളികള്‍ക്ക് വേണ്ടി വിപുലമായ ധനസഹയം നല്‍കി. ധാരാളം ക്രൈസ്തവര്‍ക്ക് സര്‍ക്കാരില്‍ ജോലി നല്‍കി. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ക്രിസ്ത്യന്‍ ജഡ്ജിമാരെ നിയമിച്ചു. ക്രൈസ്തവ മത പ്രചരണം ശക്തിപ്രാപിച്ചതും മണ്‍റോയുടെ കാലത്താണ്. ഹിന്ദുക്കളെ ദുര്‍ബലമാക്കാന്‍ 1811ന് സെപ്തബര്‍ 11ന് ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ലയിപ്പിച്ച വിളംബരം ചെയ്തു. 343 മേജര്‍ ക്ഷേത്രങ്ങളും 1128 മൈനര്‍ ക്ഷേത്രങ്ങളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.

ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കൈകടത്തിയ മണ്‍റോ മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിര്‍ബാധം വളരാന്‍ സഹായിച്ചു. മണ്‍റോ പിടിച്ചെടുത്ത ക്ഷേത്രത്തില്‍ ഓരോ കൊല്ലവും 1580491 പറനെല്ലും 53092 രൂപയും അറ്റാദായം ഉണ്ടായിരുന്നു. ഇത് കൂടാതെ സഞ്ചായം വകയില്‍ 70920 പറനെല്ലും കാണിക്ക വകയില്‍ 43400 രൂപയും ഓരോ കൊല്ലവും വരവുണ്ടായിരുന്നു. അത് മാത്രമല്ല കണക്കില്‍പ്പെടാത്ത ഭൂമിയും ക്ഷേത്രത്തിന്റെതായി ഉണ്ടായിരുന്നു. മണ്‍റോയുടെ ഒറ്റ വിളംബരം കൊണ്ട് തിരുവിതാംകൂര്‍ സര്‍ക്കാരിന് വാര്‍ഷിക അറ്റാദായം ഇരട്ടിയായി വര്‍ദ്ധിച്ചു.  

തിരുനക്കര, തിരുവല്ല, പനയാര്‍ക്കാവ് എന്നി ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തും മണ്‍റോ സായ്‌പാണ്. ചെങ്ങന്നൂര്‍ തൃപ്പൂത്ത് ചടങ്ങുകളുടെ ചെലവുകള്‍ അന്ധവിശ്വാസം എന്നുപറഞ്ഞ് വെട്ടിക്കുറച്ചു. തികഞ്ഞ ഹിന്ദു വിരുദ്ധനായ, ക്ഷേത്ര വിരുദ്ധനായ മണ്‍റോ സായ്‌പിന്റെ സ്്മാരകമാണ്  ചിലര്‍ സ്വപ്നം കാണുന്നത്.

നവോത്ഥാനം തുടങ്ങിയത് ഗുരുദേവനല്ല മണ്‍റോയെന്ന വാദം ഉയരുന്നു

കേരള നവോത്ഥാനം ശ്രീനാരായണ ഗുരുദേവനോ, ചട്ടമ്പി സ്വാമികളോ, മഹാനായ അയ്യന്‍കാളിയോ അല്ല നേടിയെടുത്തത് കേണല്‍ മണ്‍റോ ആണെന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ചരിത്രത്തെ വികലമാക്കുന്ന വിചിത്ര വാദം ഉന്നയിക്കുന്നത് മുഖം മൂടിയണിച്ച ചില സാംസ്‌കാരിക പ്രവര്‍ത്തകരും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. തങ്ങളുടെ മത ഭീകരതയെ വെള്ള പൂശുന്ന ഒന്നാണ് ഇപ്പോള്‍ പരിസ്ഥിതി, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍.

Tags: kottayamthirunakkarathirunakkara temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.