Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ബൈപ്പാസ് ആറു വരിപാതയ്‌ക്ക് തറക്കല്ലിട്ടു

ദേശീയപാത 66 കടന്നുപോകുന്ന കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 28.4 കി.മീറ്റര്‍ ആറു വരിയായി വികസിപ്പിക്കുന്ന പദ്ധതിയാണ് ഇന്നലെ തറക്കല്ലിട്ട ആദ്യ പദ്ധതി. പാലോളിപാലം മുതല്‍ മൂരാട് പാലം വരെ രണ്ടു കിലോ മീറ്ററുള്ള ആറ് വരി പാതയുടെയും രണ്ട് പാലങ്ങളുടെയും നിര്‍മ്മാണവും അനുബന്ധജോലികളുമാണ് രണ്ടാമത്തേത്. രണ്ട് പദ്ധതികള്‍ക്കുമായി കേന്ദ്രം അനുവദിച്ചത് 2063 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:57 pm IST
inKozhikode

കോഴിക്കോട്: ജില്ലയിലെ രണ്ട് പദ്ധതികളടക്കം സംസ്ഥാനത്തെ എട്ട് ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും പദ്ധതി സമര്‍പ്പണവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 1120 കോടി രൂപ മുടക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ച കഴക്കൂട്ടം-മുക്കോല ബൈപ്പാസിലെ ഇരുപത്തിയാറര കിലോമീറ്റര്‍ നീളമുളള റോഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവഭാരതം എന്ന ദര്‍ശനത്തിന്റെ ചുവടു പിടിച്ച്, ഭാരത് മാല പദ്ധതി പോലെയുള്ള മുന്നേറ്റങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള ഗതാഗത അടിസ്ഥാനസൗകര്യവികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുള്ളതായി ഗഡ്കരി പറഞ്ഞു. 

ഭാരത് മാല പദ്ധതിയുടെ ‘ഭാഗമായി 35000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയപാത വികസനമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതില്‍ 1234 കിലോമീറ്റര്‍ ദൂരം കേരളത്തിലാണ്. ഇതിനു പുറമേ 119 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേക തുറമുഖ പാതകള്‍, ഭാരത് മാല, സാഗര്‍മാല പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. കാസര്‍ഗോഡ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കുമുള്ള മെച്ചപ്പെട്ട ഗതാഗതം ഇടനാഴിയുടെ ഭാഗമായി യാഥാര്‍ഥ്യമാക്കുമെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ റിട്ട. ഡോ. വി.കെ. സിംഗ്, കേന്ദ്രവിദേശ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍  ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു.  

ദേശീയപാത 66 കടന്നുപോകുന്ന കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 28.4 കി.മീറ്റര്‍ ആറു വരിയായി വികസിപ്പിക്കുന്ന പദ്ധതിയാണ് ഇന്നലെ തറക്കല്ലിട്ട ആദ്യ പദ്ധതി. പാലോളിപാലം മുതല്‍ മൂരാട് പാലം വരെ രണ്ടു കിലോ മീറ്ററുള്ള ആറ് വരി പാതയുടെയും രണ്ട് പാലങ്ങളുടെയും നിര്‍മ്മാണവും അനുബന്ധജോലികളുമാണ് രണ്ടാമത്തേത്.    

വെങ്ങളം ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 28.4 കി.മീറ്റര്‍ ആറു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ക്കായി 1853 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഏഴ് മേല്‍പ്പാലങ്ങള്‍, 16 അടിപ്പാത, രണ്ട് മേല്‍പ്പാത (ഓവര്‍പാസ്), 103 കള്‍വര്‍ട്ടുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ഇതില്‍ തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടും. മലാപ്പറമ്പ് ജംഗ്ഷനില്‍ 600 മീറ്ററോളം ഭൂഗര്‍ഭ പാതയായാണ് ബൈപ്പാസ് കടന്നുപോവുക. മൊകവൂര്‍, കൂടത്തുംപാറ, അമ്പലപ്പടി, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും നിര്‍മിക്കുന്നുണ്ട്. പന്തീരാങ്കാവിലായിരിക്കും ടോള്‍ ബൂത്ത്. ചെലവിന്റെ 40 ശതമാനം ആദ്യഘട്ടത്തില്‍ ദേശീയപാത അതോറിറ്റി കരാറുകാര്‍ക്ക് നല്‍കും. ബാക്കി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചാണ് കൈമാറുക.  

ദേശീയപാത 66ലെ പാലോളിപാലം മുതല്‍ മൂരാട് പാലം വരെ രണ്ടു കിലോ മീറ്ററുള്ള ആറ് വരി പാതയുടെ നിര്‍മ്മാണവും അനുബന്ധജോലികള്‍ക്കുമായി 210 കോടിയാണ് അനുവദിച്ചത്. 68.5 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് പാലങ്ങളുടെ നിര്‍മ്മാണം, അനുബന്ധ റോഡ്, കള്‍വര്‍ട്ട് നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.  

കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു, ദേശീയപാത അതോറിറ്റി കൊച്ചി ടെക്‌നിക്കല്‍ ജനറല്‍ മാനേജര്‍ ആന്റ് പ്രൊജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, കോഴിക്കോട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്റ് പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ എം. സാഡേ, കൊച്ചി ടെക്‌നിക്കല്‍ മാനേജര്‍ ദേബപ്രസാദ് സാഹു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: നിതിന്‍ ഗഡ്കരിkozhikodeറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.