തിരുവല്ല: കോവിഡ് വ്യാപനം ശരവേഗത്തിൽ തുടരുന്നത് ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. വരും ആഴ്ചകൾ നിർണ്ണായകമായിരിക്കും.144 പ്രഖ്യാപിച്ചിട്ടും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇന്നലെ 348 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 300 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ഇനിയും കൂട്ടണമെന്നാണ് വിദഗ്ധർ പറയുന്നത്.ഇപ്പോൾ പിസിആർ,ട്രൂനാറ്റ്,ആന്റിജൻ ഉൾപ്പെടെ ശരാശരി 2,000 പരിശോധനകൾ മാത്രമാണ് നടക്കുന്നത്. ഇത് 5,000 ആക്കണമെന്നാണ് ആവശ്യം.സംസ്ഥാനത്ത് പ്രതിദിനം ഒന്നര ലക്ഷം ടെസ്റ്റുകളാണ് നിർദ്ദേശിക്കുന്നത്.അതനുസരിച്ച് രോഗബാധ കൂടിയ ജില്ലകളിലും ടെസ്റ്റുകളുടെ എണ്ണവും കൂട്ടേണ്ടി വരും.
പകൽ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ആൾക്കൂട്ടമില്ലെങ്കിലും വൈകുന്നേരങ്ങളിൽ തുരക്ക് കൂടുന്നുണ്ട്. അഞ്ചാളിൽ കൂടുതൽ കൂട്ടം കൂടരുതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴത്തേക്കും പോലീസ് അയഞ്ഞു.ഇതാണ് ആളുകൾ കൂടാൻ കാരണം.രാത്രിസമയത്ത് തട്ടുകടൾക്ക മുമ്പിലും ആൾക്കൂട്ടം ദൃശ്യമാണ്. ആൾക്കൂട്ടം ഒഴിവാക്കിയെങ്കിൽ മാത്രമെ രോഗ വ്യാപനം തടയാൻ കഴിയൂ. നവംബർ,ഡിസംബർ മാസങ്ങൾ സംസ്ഥാനത്തിന് പരീക്ഷണക്കാലമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: