തൃശൂര്‍: തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊലയ്‌ക്ക് പിന്നില്‍ സിപിഎം ആണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ മന്ത്രി എ.സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കുന്നംകുളം സനൂപ് വധക്കേസിന് ശേഷം സിപിഎം ക്രിമിനലുകളെ മന്ത്രിമാരുടെ ഒത്താശയോടെ ജില്ലയില്‍ കയറൂരി വിട്ടിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കൊല ആസൂത്രണം ചെയ്തവരെ കൂടി പിടികൂടണം. കൊല്ലപ്പെട്ടയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. കൊലപാതകത്തിന് സിപിഎം അണികളെ പ്രേരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അന്തിക്കാട് മുറ്റിച്ചൂര്‍ സ്വദേശി നിധിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന നിധിനെ വാഹനം തടഞ്ഞ് പുറത്തിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
















