Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫ് മിഷനില്‍ വീണ്ടും അഴിമതി; ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഏറ്റെടുത്ത ഭൂമി സിപിഎം പഞ്ചായത്ത് അംഗത്തിന്റേത്; ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി

പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഫഌറ്റ് നിര്‍മ്മാണത്തില്‍ സിപിഎം ഭരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പഞ്ചായത്തിലാണ് വന്‍ അഴിമതി. ഫഌറ്റ് നിര്‍മ്മിക്കാന്‍ ചട്ടവിരുദ്ധമായി ഏറ്റെടുത്തത് പഞ്ചായത്ത് അംഗത്തിന്റെ ഭൂമി. ഭൂമി ഏറ്റെടുക്കാന്‍ പഞ്ചായത്തീരാജ് നിയമങ്ങള്‍ അട്ടിമറിച്ചു. ഏറ്റെടുത്തത് ചെങ്കുത്തായ, ഉപയോഗ ശൂന്യമായ സ്ഥലമെന്നും ആരോപണം. ഭൂമി വാങ്ങിയത് പഞ്ചായത്തില്‍ ആവശ്യത്തിലധികം മിച്ചഭൂമി ഉള്ളപ്പോള്‍.

അനീഷ് അയിലംbyഅനീഷ് അയിലം
Oct 8, 2020, 04:25 pm IST
inKerala

തിരുവനന്തപുരം: റെഡ്ക്രസന്റ്-യൂണിടാക് കരാറിലെ ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണം തുടരുന്നതിനിടെ ലൈഫ് മിഷന്‍ പദ്ധതയിലെ മറ്റൊരു അഴിമതി പുറത്തു വന്നു.  

പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ സിപിഎം ഭരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പഞ്ചായത്തിലാണ് വന്‍ അഴിമതി. ഫഌറ്റ് നിര്‍മ്മിക്കാന്‍ ചട്ടവിരുദ്ധമായി ഏറ്റെടുത്തത് പഞ്ചായത്ത് അംഗത്തിന്റെ ഭൂമി. ഭൂമി ഏറ്റെടുക്കാന്‍ പഞ്ചായത്തീരാജ് നിയമങ്ങള്‍ അട്ടിമറിച്ചു. ഏറ്റെടുത്തത് ചെങ്കുത്തായ, ഉപയോഗ ശൂന്യമായ സ്ഥലമെന്നും ആരോപണം. ഭൂമി വാങ്ങിയത് പഞ്ചായത്തില്‍ ആവശ്യത്തിലധികം മിച്ചഭൂമി ഉള്ളപ്പോള്‍.

കിളിമാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ.ബിന്ദുവിന്റേയും അവരുടെ ഭര്‍തൃസഹോദരിയുടേയും 1.44 ഏക്കര്‍ ഭൂമി 64,08,000 രൂപയ്‌ക്കാണ് പഞ്ചായത്ത് വിലയ്‌ക്ക് വാങ്ങിയത്. ഇത് അംഗീകരിച്ച യോഗത്തില്‍ ബിന്ദുവും പങ്കെടുത്തിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും തീരുമാനമെടുക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്നാണ് പഞ്ചായത്തീരാജ് ചട്ടം 161(5) ല്‍ പറയുന്നത്. എന്നാല്‍ ഭൂമിയിടപാട് പാസാക്കിയ യോഗത്തിലെ ആദ്യ പേര് തന്നെ ഭൂമിയുടെ ഉടമസ്ഥ ബിന്ദുവിന്റേതാണ്. പഞ്ചായത്ത് തീരുമാനം അംഗീകരിച്ച് ബിന്ദു മിനിട്‌സില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.  

പഞ്ചായത്ത് വക മിച്ചഭൂമി 4.5 ഏക്കര്‍ തോപ്പില്‍ മുളയ്‌ക്കലത്തുകാവില്‍ ഉള്ളപ്പോഴാണ് വീണ്ടും ഭൂമി വാങ്ങിയത്. ഭൂമി ആവശ്യമുണ്ടെന്ന് കാട്ടി ദേശാഭിമാനിയില്‍ പരസ്യം നല്‍കിയതനുസരിച്ച് ബിന്ദുവും ഭര്‍തൃസഹോദരിയും അടക്കം നാലുപേരാണ് ഭൂമി നല്‍കാന്‍ തയാറായത്. ഭൂമിയുടെ വില നിശ്ചയിക്കണം എന്ന് കാട്ടി വില്ലേജ് ഓഫീസര്‍ക്ക് പഞ്ചായത്ത് കത്ത് നല്‍കി. ഭൂമിയുടെ ആധാരപ്പകര്‍പ്പ്, ഉടമസ്ഥാവകാശ രേഖ, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണമെന്ന് വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തിനെ അറിയിച്ചു.  

എന്നാല്‍ ബിന്ദുവിനെയും ഭര്‍തൃസഹോദരിയെയും മാത്രമാണ് ഈ വിവരം പഞ്ചായത്ത് അറിയിച്ചത്. ഇതനുസരിച്ച് ബിന്ദുവിന്റെയും ഭര്‍തൃ സഹോദരിയുടെയും മാത്രം വസ്തുവിന്റെ രേഖകള്‍ വില്ലേജില്‍ നില്‍കി വില നിശ്ചയിച്ചു. മറ്റ് രണ്ട് പേരെയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതിനാല്‍ അവരെ അറിയിക്കാനായില്ലെന്നുമാണ് പഞ്ചായത്തിന്റെ ന്യായീകരണം.

പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി ഫഌറ്റ് നിര്‍മ്മാണത്തിന് യോഗ്യമല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കിളിമാനൂര്‍ മലയ്‌ക്കല്‍ തെന്നൂരില്‍ ചെങ്കുത്തായ കുഴികളുള്ള ഭൂമി ഏറെ നാളായി വില്‍പ്പനയ്‌ക്കിട്ടിരിക്കുകയായിരുന്നു. ഉയര്‍ന്ന വിലയ്‌ക്കാണ് ഭൂമി വാങ്ങിയതെന്നും ആരോപണമുണ്ട്. 106 കുടുംബങ്ങളാണ് ലൈഫിന്റെ പട്ടികയിലുള്ളത്.  

ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച യോഗത്തില്‍ സിപിഐയുടെ രണ്ട് അംഗങ്ങളും ബിജെപിയുടെ ഒരംഗവും കോണ്‍ഗ്രസ്സിന്റെ മൂന്നംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സിപിഐയുടെ എതിര്‍പ്പും മറികടന്നാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ഭൂമി ഏറ്റെടുത്തത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Life mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.