തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തല്‍ ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍. കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം.
രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കും. തത്കാലത്തേയ്ക്ക് അടഞ്ഞുതന്നെ കിടക്കും. എന്നാല്‍ കൗണ്ടര്‍ വഴിയുള്ള പാഴ്സല്‍ വില്‍പ്പന തുടരുമെന്നും ഉന്നതതല യോഗം അറിയിച്ചിട്ടുണ്ട്.
ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ സെപ്തംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ടെന്നും കര്‍ശന നിയന്ത്രണങ്ങളോടെ കേരളത്തിലും അനുവദിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ആദ്യഘത്തില്‍ സംസ്ഥാന സര്‍ക്കാരും ഇതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെയാണ് ബാറുകള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ എക്സൈസ് കമ്മീഷണറടക്കം പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: