Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചെങ്കൊടി പുതച്ച ജാതിപ്പിശാച്

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍, അവര്‍ പ്രതിഷ്ഠിച്ച ഒരു ഭരണ സമിതിയില്‍നിന്നാണ് കലാ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണന്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 8, 2020, 05:00 am IST
in Editorial

ഉച്ചാടനം ചെയ്യപ്പെട്ടു എന്നു പ്രബുദ്ധ കേരളം അവകാശപ്പെടുകയും, പലപ്പോഴും അഹങ്കരിക്കുകയും ചെയ്യുന്ന ജാതിപ്പിശാച് നമ്മുടെ സമൂഹത്തെ വിട്ടുപിരിഞ്ഞിട്ടില്ലെന്ന് ചെറുതും വലുതുമായ നിരവധി സംഭവങ്ങളിലൂടെ ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. അനശ്വര നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചത് കലാസാഹിത്യ മേഖലയിലും ജാതീയമായ വിവേചനങ്ങള്‍ നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമായേ കാണാനാവൂ. രാമകൃഷ്ണന് ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ അവസരം നല്‍കാമെന്ന് അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഉറപ്പ് നല്‍കിയതാണെങ്കിലും അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അത് നിഷേധിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്നു പഠിപ്പിച്ച ഒരു മഹാഗുരുവിന്റെ നാടുതന്നെയാണോ ഇതെന്ന് സംശയിച്ചുപോകുന്നു.

ആര്‍എല്‍വി രാമകൃഷ്ണന്‍ നൃത്തം അവതരിപ്പിച്ചാല്‍ സംഗീത നാടക അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും നഷ്ടപ്പെടുമെന്നുപറഞ്ഞാണ് സെക്രട്ടറി തനിക്ക് അവസരം നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ രാമകൃഷ്ണന്‍, ഈ നടപടിയില്‍ മനംനൊന്ത്  ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന്‍ വര്‍ഷങ്ങളായി നൂറുകണക്കിന് വേദികളില്‍ ഈ കലാരൂപം അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസ നേടിയിട്ടുള്ളതാണ്. ഇങ്ങനെയൊരാള്‍ അക്കാദമിയില്‍ കലാപ്രകടനം നടത്തിയാല്‍ സ്ഥാപനത്തിന്റെ നിലവാരവും പ്രതിച്ഛായയും നശിക്കുമെന്ന വാദം കടുത്ത ജാതി വിവേചനമായിട്ടേ കാണാനാവൂ. ഇതിന് ഉത്തരവാദികളായവര്‍ സംഗീതനാടക അക്കാദമിയെപ്പോലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ തുടരാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും നശിപ്പിച്ചത് ഈ സെക്രട്ടറി തന്നെയാണ്.

സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷനായിരിക്കെ ആര്‍എല്‍വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ അതിന് വിലക്കുവന്നിരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിഷ്ഠിച്ച ഭരണസമിതിയുടെ നയമായിട്ട് കണക്കാക്കേണ്ടിവരും. ജാതീയമായ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്ന സെക്രട്ടറി അധഃസ്ഥിത സമുദായത്തില്‍പ്പടുന്ന രാമകൃഷ്ണനെ ബോധപൂര്‍വം തന്നെ അവഹേളിച്ചിരിക്കുകയാണ്. ജാതീയതയുടെ മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിടേണ്ടതല്ല ഒരു കലയും. ഏതൊരു കലാരൂപമെടുത്താലും അവയില്‍ അദ്ഭുതകരമായ പ്രകടനങ്ങള്‍ കാഴ്ചവയ്‌ക്കുന്ന വിവിധ സമുദായങ്ങളില്‍പ്പെടുന്നവര്‍ എത്ര വേണമെങ്കിലുമുണ്ട്. ഇതാണ് പതിറ്റാണ്ടുകളായുള്ള സ്ഥിതിയെന്നിരിക്കെ കലയെ ജാതീയമായി കള്ളിതിരിക്കാനുള്ള ശ്രമം അത്യന്തം പ്രതിലോമകരമാണ്. സാമുദായിക ഐക്യത്തെപ്പോലും ഇത് ശിഥിലമാക്കും.

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍, അവര്‍ പ്രതിഷ്ഠിച്ച ഒരു ഭരണ സമിതിയില്‍നിന്നാണ് കലാ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. തങ്ങള്‍ പറയുന്നത് ചെയ്യുന്നയാളുകളെന്ന നിലയ്‌ക്കാണ് കെപിഎസി ലളിതയ്‌ക്കും രാധാകൃഷ്ണന്‍ നായര്‍ക്കും സംഗീതനാടക അക്കാദമിയില്‍ പദവികള്‍ ലഭിച്ചത്. രാധാകൃഷ്ണന്‍ നായരാണെങ്കില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമിതിയംഗവുമാണ്. ഇവരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ജാതീയമായ വിവേചനത്തിന് ഇടതുമുന്നണി സര്‍ക്കാര്‍, വിശേഷിച്ച് സാംസ്‌കാരിക വകുപ്പ് സമാധാനം പറയണം. ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുമെന്ന് ഭയന്ന് സര്‍ക്കാരിന്റെ കാര്‍ട്ടൂണ്‍ പുരസ്‌കാരം തിരിച്ചെടുക്കാന്‍ മടിക്കാതിരുന്ന സാംസ്‌കാരിക മന്ത്രിയാണ്  എ.കെ. ബാലന്‍. ആര്‍എല്‍വി രാമകൃഷ്ണന്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

പുതിയ വാര്‍ത്തകള്‍

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.