ബിജെപി ദേശീയ ഉപാധ്യക്ഷ പദവി എ പി അബ്ദുള്ളക്കുട്ടിക്ക് കിട്ടിയതിനു കാരണം ചികയുകയാണ് എല്ലാവരും. മുസ്ളീം ആയതതു തന്നെയാണ് കാര്യത്തില്‍ ബിജെപിക്കാര്‍ക്ക് ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരം അപ്രതീ്ക്ഷിത നീക്കങ്ങള്‍ നടത്തേണ്ടിവരും. ആര് എസ് എസ് ശാഖയിലെ പരിശീലനത്തിലൂടെ കടന്നു വന്നവരെ മാത്രമേ ഭാരവാഹികളാക്കാവൂ എന്നു ബിജെപി തീരൂമാനിക്കാത്തതും വളര്‍ച്ച താഴോട്ടാകാതെയിരുക്കാനാണ്.
അബ്ദുള്ളക്കുട്ടിക്ക് ദേശീയ നേതൃപദവി നല്‍കിയതിന്റെ പേരില്‍ ബിജെപിയില്‍ പ്രശ്നമൊന്നുമില്ല. ബിജെപി വിരുദ്ധരാണെങ്കില്‍ കണ്ണീരൊഴുക്കുകയും. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞതിലാണ് അവര്‍ക്ക് പ്രശ്നം.
ദേശീയ ഉപാധ്യക്ഷ പദവി കിട്ടാന്‍ കാരണം മുസ്ളീം എന്നതു തന്നെയെന്ന് അബ്ദുള്ളക്കുട്ടിയും പറയുന്നു.മുസ്ളിം സമുദായത്തിന് ബിജെപിയോടുള്ള അകല്‍ച്ച മാറ്റുക എന്ന ലക്ഷ്യം പിന്നിലുണ്ടെന്നും വിശദീകരിക്കുന്നു. ഒപ്പം പറഞ്ഞ മറ്റൊരു കാര്യമാണ് ഏറെ പ്രധാനം. മുസ്ളിം ആയതുകൊണ്ടുമാത്രമാണ് താന്‍ സിപിഎം കൊലക്കത്തിക്ക് ഇരയാകാതിരുന്നത് എന്നതാണത. മുസ്ളീം അല്ലായിരുന്നുവെങ്കില്‍ സിപിഎം പുറത്താക്കിയ തനിക്ക് ടി പി ചന്ദ്രശേഖരന്റെ ഗതി വരാതിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി ഉറപ്പിക്കുന്നത്.പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്ന കാര്യം എസ് എഫ്ഐയിലെ പഴയ സഹപ്രവര്‍ത്തകര്‍ ചെവിയില്‍ ഓതിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അകത്തുനിന്നറിഞ്ഞിട്ടുള്ള അബ്ദുള്ള കുട്ടിയെപ്പോലെരാള്‍ ഇന്ന് ബിജെപിയില്‍ ഇല്ല. കൊലപാതരാഷ്ട്രീയത്തിന്റെ ആസ്ഥാനമായ കണ്ണൂരില്‍ നിന്ന് 10 വര്‍ഷം സിപിഎമ്മിനെ ലോകസഭയില്‍ പ്രതിനിധീകരിച്ചിരുന്ന പരിചയം ചെറുതല്ല.
അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മറക്കാനാവാത്ത ഒരു ഉള്‍പ്പാര്‍ട്ടി അനുഭവം അബ്ദുള്ളക്കുട്ടി കുറിച്ചിരുന്നു .
2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ പിണറായി ‘ബംഗാള്‍ മോഡല്‍ കൊലപാതകം’ ശുപാര്‍ശ ചെയ്തുവെന്നായിരുന്നു അബ്ദുള്ളക്കുട്ടി എഴുതിയത്
”കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപിക്കാരുടെ തലയറുത്തു മാറ്റിയ ഉടലുകളുടെയും കൊത്തിമാറ്റിയ കൈകാലുകളുടെയും ചോരയൊലിക്കുന്ന ഫ്ളക്സുകള്‍ ബിജെപി എംപിമാര്‍ പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇടത് എംപിമാര്‍ക്കു തലതാഴ്ത്തി ഇരിക്കേണ്ടി വന്നുവെന്നു പി സതീദേവി യോഗത്തില്‍ പിണറായിയോട് പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണം എന്നും പറഞ്ഞു. ഇതിന് പിണറായി നല്കിയ മറുപടി ഇങ്ങനെ: നമ്മള് ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടു പഠിക്കണം. ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകം അറിയുകയില്ല. ഗൗരവത്തോടെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഇതുകേട്ട് താന്‍ ഞെട്ടി.നാവു വരണ്ടു പോയി. പക്ഷേ ജയരാജന് സഖാക്കളുടെ കണ്ണുകളില്‍ നല്ല തിളക്കമാണു കണ്ടത് ” അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ വിവരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: