ഇസ്ലമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ പ്രതിപക്ഷ നീക്കത്തിന് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നു സൂചന. ഭീകര സംഘടനാ നേതാവ് മൗലാന ഫസ്ലുര് റഹ്മാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയിലെ 11 പാര്‍ട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഇമ്രാനെതിരെ സഖ്യം രൂപീകരിച്ചിരുന്നു. ഫസലുര്‍ റഹ്മാന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇമ്രാന്‍ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്ത് ഉണ്ടായിരുന്നു.
പാക്കിസ്ഥാന് ജനാധിപത്യ പ്രസ്ഥാനം എന്നാണ് പുതിയ സഖ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ കൂടി പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഫെരീഫ് ഉള്‍പ്പെടെയുള്ളവര്‍ ഇമ്രാന്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുണ്ട്. ഇമ്രാന്‍ഖാന്റെ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുണ്ടാക്കി തുറങ്കിലടയ്ക്കുകയാണെന്നും എന്നാന് സ്വന്തം പാര്ട്ടിക്കാര് നടത്തുന്ന അഴിമതികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: