കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമം നടക്കുകയാണെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കൊടുവള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും പ്രതിക്കൂട്ടില്‍ ആയതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുമായി വരികയാണ്. പ്രോട്ടോകോള്‍ ലംഘന ആരോപണവും അതിന്റെ ഭാഗമാണ്. എന്നാല്‍, അത് വിലപ്പോവില്ല. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ശരിയായി മുന്നോട്ടുപോകുന്നതിന്റെ വേവലാതിയാണ് സിപിഎമ്മിനെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: