കോട്ടയം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്കാര്‍ പ്രതികരിച്ചാല്‍ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ? അടിയന്തിരാവസ്ഥയെ പിന്തുണച്ച ‘ജനാധിപത്യ’ ബോധമൊക്കെ സിപിഐക്കാര്‍ക്ക് കൈമോശം വന്നിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടമെന്ന് ശോഭാ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി, സ്വന്തം മണ്ഡലത്തില്‍ കൂടി ഈ ‘ആത്മാര്‍ത്ഥ’ കാണിക്കണമെന്ന്, ഒരു ആത്മഹത്യയെ ഉദ്ധരിച്ച് മുന്‍പോസ്റ്റില്‍ പരാമര്‍ശിച്ചത് പലരും വ്യകതിപരമായി ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ കാലം മുതല്‍ സത്യസന്ധമല്ലാത്ത, ബോധ്യമില്ലാത്ത ഒരു കാര്യവും ആരോപണവുമായി ഉന്നയിച്ചിട്ടില്ലന്നും ശോഭാ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ മുന്‍ പോസ്റ്റിനെതിരെ ജനയുഗം വാര്‍ത്ത നല്‍കിയത് ശ്രദ്ധയില്‍ പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്കാര്‍ പ്രതികരിച്ചാല്‍ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാന്‍? അല്ല, രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ? അടിയന്തിരാവസ്ഥയെ പിന്തുണച്ച ‘ജനാധിപത്യ’ ബോധമൊക്കെ സിപിഐക്കാര്‍ക്ക് കൈമോശം വന്നിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം.
ഒരു ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി, സ്വന്തം മണ്ഡലത്തില്‍ കൂടി ഈ ‘ആത്മാര്‍ത്ഥ’ കാണിക്കണമെന്ന്, ഒരു ആത്മഹത്യയെ ഉദ്ധരിച്ച് മുന്‍പോസ്റ്റില്‍ പരാമര്‍ശിച്ചത് പലരും വ്യകതിപരമായി ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയ കാലം മുതല്‍ സത്യസന്ധമല്ലാത്ത, ബോധ്യമില്ലാത്ത ഒരു കാര്യവും ആരോപണവുമായി ഉന്നയിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇതിന്റെയും സത്യാവസ്ഥ വെളിപ്പെടുത്താന്‍ ആഗ്രഹമുണ്ട്.
ഈ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തിയതി രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തില്‍ അറുപത്തിരണ്ടു വയസ്സുള്ള വിശ്വനാഥന് എന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് മരണവിവരം പുറംലോകം അറിയുന്നത്. ഒന്‍പതാം തിയതി മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ എഴുതിയ റിപ്പോര്‍ട്ട് വായിച്ചാണ് ഞാന്‍ കുടുംബവുമായി ബന്ധപ്പെടുന്നത്. ഒരു വീട് ആയിരുന്നു വിശ്വനാഥന്റെ മോഹം. പിന്നെ വീട്ടിലേക്കുള്ള ഒരു വഴിയും. 2012ലെ ജനസമ്പര്‍ക്ക പരിപാടി മുതല്‍ ഈ സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ വരെ അപേക്ഷിച്ചു. ഇതിനിടയില്‍ പലതവണ കാട്ടുതീ പടര്‍ന്ന് വീട് കത്തിപോയി. ഒടുവില്‍ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട വിശ്വനാഥന് ആത്മഹത്യ ചെയ്തു. സംസ്കാര ചടങ്ങുകള്‍ക്കായി, ഒന്നര മൈല്‍ നടന്ന് പോയാണ് ശവശരീരം മറവ് ചെയ്തത്. ഉത്തര്‍ പ്രദേശില്‍ അല്ലാത്തതിനാല്‍ വാര്‍ത്തയാകാഞ്ഞതാകും.
എം പിയുടെ പേര് രാഹുല്‍ ഗാന്ധി എന്നാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ രാജകുമാരന് എഴുന്നള്ളേണ്ടിയിരിക്കുന്നു. ആ അസാന്നിധ്യമാണ് ഇടതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയ ‘രാഹുല്‍ പ്രതീക്ഷ’. നാട്ടുകാര്‍ക്ക് ആ ബോധ്യമുള്ളത് കൊണ്ടാണ് സ്ഥിരമായി ഒരു പ്രസിഡന്റ് പോലുമില്ലാതെ ആ പാര്‍ട്ടിയെ ഇങ്ങനെ വഴിയാധാരമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: