Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന്റെ രാജ്യഭാരം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Oct 5, 2020, 04:29 pm IST
inSamskriti

ബ്രാഹ്മണന്റെ ഉപദേശം സ്വീകരിച്ച് ആ പുണ്യതീര്‍ഥത്തില്‍ കുളിച്ച് തര്‍പണാദികള്‍ ചെയ്യാന്‍ ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. കുതിരയെ അടുത്തുകണ്ട ഒരു മരത്തില്‍ കെട്ടി. നദിയിലിറങ്ങി കുളിച്ച് ബ്രാഹ്മണവേഷത്തിലുള്ള വിശ്വാമിത്രന്റെ ഉപദേശാനുസൃതമുള്ള തര്‍പണം നടത്തി. തര്‍പണാന്ത്യത്തില്‍ ദാന

നിര്‍വഹണത്തിന് ഹരിശ്ചന്ദ്രന്‍ തയാറായി.  

‘യദിഛസി മഹാഭാഗ, തത്തേദാസ്യാമി സാമ്പ്രതം

ഗാവോ ഭൂമിര്‍ ഹിരണ്യം ച ഗജാശ്വരഥവാഹനം’

 മഹാത്മന്‍ അങ്ങയുടെ ഇച്ഛയ്‌ക്കനുസരിച്ചുള്ള ദാനകര്‍മം ഞാന്‍ നിര്‍വഹിക്കുന്നതാണ്. പശുക്കളോ, ഭൂമിയോ സ്വര്‍ണമോ, ആന, കുതിര, തേര് ഇത്യാദി എന്താണോ അങ്ങാഗ്രഹിക്കുന്നത് അതനുസരിച്ചുള്ള ദാനം. ഹരിശ്ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി. ത്രിശങ്കു പുത്രനായ അങ്ങ് പരമോദാരനാണെന്ന് വസിഷ്ഠാദികള്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ മകന്റെ വിവാഹാവശ്യത്തിനായി ഇപ്പോള്‍ എനിക്ക് ധനം ആവശ്യവുമുണ്ട്.  

അങ്ങ് ഇച്ഛിക്കുന്നത് എത്രയാണെങ്കിലും അതു നല്‍കാന്‍ ഞാന്‍ തയ്യാറാണെന്ന് ഹരിശ്ചന്ദ്രന്‍ വ്യക്തമാക്കി. അതുകേട്ട് വിശ്വാമിത്രന്‍ ഉള്ളില്‍ ചിരിച്ചു. തുടര്‍ന്ന് ഹരിശ്ചന്ദ്ര മഹാരാജന് കൊട്ടാരത്തിലേക്ക് പോകാനുള്ള മാര്‍ഗനിര്‍ദേശം നല്‍കി.  

രാജ്യംദേഹി മഹാരാജ വരായ സപരിഛദം

ഗജാശ്വരഥരത്‌നാഢ്യം വേദീമധ്യേളതിപാവനേ

‘രാജ്യംദേഹി’ എന്ന് വിശ്വാമിത്രന്‍ പറഞ്ഞതും ഹരിശ്ചന്ദ്രന്‍ അതിനു സമ്മതിച്ചു.  

രാജ്യം തന്റെ സ്വന്തമാണോ എന്നൊന്നും ആലോചിക്കാന്‍ ആ നിമിഷത്തില്‍ ഹരിശ്ചന്ദ്രന്‍ ശ്രദ്ധിച്ചില്ല. രാജ്യം ജനങ്ങളുടെയാണ്. അത് തന്നിഷ്ടം പോലെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ രാജാവിന് അധികാരമുണ്ടോ? അധികാരമില്ലാത്ത വസ്തു ദാനം ചെയ്യുന്നതും തെറ്റല്ലേ? അത് അധികാര ദുര്‍വിനിയോഗമല്ലേ?  ഇത്തരം കാര്യങ്ങള്‍ രാജാവ് ആലോചിേേക്കണ്ടതല്ലേ?  

അപ്പോഴാണ് വിശ്വാമിത്രന്റെ മറുപടി. ദാനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഇനി അതിന്റെ പൂര്‍ത്തീകരണം നടത്തിയാലും. ദാനദക്ഷിണ നല്‍കിയാലും.  

‘ദക്ഷിണാം ദേഹി രാജേന്ദ്ര ദാനയോഗ്യം മഹാമതേ  

ദക്ഷിണാരഹിതം ദാനം നിഷ്ഫലം മനുരബ്രവീത്’

ദാനപൂര്‍ത്തീകരണത്തിന് ദക്ഷിണയും ആവശ്യമെന്ന് മനു വിധിച്ചിട്ടുണ്ട്. അതിനാല്‍ ദാനത്തിനനുസരിച്ചുള്ള ദക്ഷിണയും നല്‍കിയാലും.  

എത്രയാണ് ദക്ഷിണയെന്ന് ഹരിശ്ചന്ദ്രന്‍ ആരാഞ്ഞപ്പോള്‍ രണ്ടരത്തൂക്കം സ്വര്‍ണം ദക്ഷിണയായി നല്‍കാന്‍ വിശ്വാമിത്രന്‍ നിര്‍ദേശിച്ചു. ഹരിശ്ചന്ദ്രന്‍ അതും സമ്മതിച്ചു.  

കൊട്ടാരത്തില്‍  മടങ്ങിയെത്തിയ മഹാരാജന് ഊണും ഉറക്കവുമില്ലായി. അടുത്തനാള്‍ പുലര്‍ച്ചയ്‌ക്കു തന്നെ വിശ്വാമിത്രന്‍ കൊട്ടാരത്തിന്റെ പടിക്കലെത്തി. കൗശിക മഹര്‍ഷി കാത്തു നില്‍ക്കുന്ന വിവരം സൈനികര്‍ രാജാവിനെ അറിയിച്ചു. ഹരിശ്ചന്ദ്രന്‍ വിശ്വാമിത്രനെ സ്വീകരിച്ചു. ദാസഭാവത്തില്‍ തൊഴുതു നിന്നു.  

‘ രാജംസ്ത്യജ രാജേന്ദ്ര, മേദേഹി വാചാ പ്രതിശ്രുതം

സുവര്‍ണം സ്പൃശ രാജേന്ദ്ര സത്യവാക്ഭവ സാമ്പ്രതം’

സത്യവാക്കനുസരിച്ച് അങ്ങ് സ്വര്‍ണ ദക്ഷിണ നല്‍കി രാജ്യം വിട്ടു പോയാലും എന്ന്  വിശ്വാമിത്രന്‍ നിര്‍ദേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.