Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം

മാര്‍ച്ച്-ആഗസ്റ്റ് കാലയളവിലെ മൊറട്ടോറിയത്തിന് അപേക്ഷിക്കാത്തവര്‍ക്കും വായ്‌പാ തിരിച്ചടവില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കുമെന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്ന്. ഒരേസമയം ജനകീയവും സുതാര്യവും ഉത്തരവാദിത്വബോധത്തോടെയുമുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 5, 2020, 05:00 am IST
inEditorial

കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച ആറ് മാസക്കാലത്തെ ബാങ്ക് വായ്‌പ തിരിച്ചടവുകള്‍ക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ തല്‍പ്പരതയുടെ നിരവധി ഉദാഹരണങ്ങളിലൊന്നാണ്. രണ്ട് കോടി രൂപവരെയുള്ള വായ്‌പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാവാന്‍ കഴിയും. എംഎസ്എംഇ വിഭാഗം അതായത് ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വായ്‌പകള്‍, വ്യക്തികളുടെ ഭവന വായ്‌പ, വാഹന വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വീട്ടുപകരണ വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഉപഭോക്തൃ വായ്‌പ, വ്യക്തിഗത, പ്രൊഫഷണല്‍ വായ്‌പ എന്നിങ്ങനെയുള്ളവയ്‌ക്കാണ് കൂട്ടുപലിശ ഒഴിവാക്കിയിരിക്കുന്നത്. എല്ലാറ്റിന്റെയും പരിധി രണ്ട് കോടിരൂപയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയൊരു ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക വഴി ബാങ്കുകള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരും. ഈ ബാധ്യത ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ആറ് ലക്ഷം കോടിയിലേറെ രൂപയാണ് ഇതിന് വേണ്ടിവരിക. ഇത്രയും തുക ബാങ്കുകള്‍ സ്വന്തം ആസ്തിയില്‍നിന്ന് എടുത്താല്‍ അവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. ഈയൊരു സാഹചര്യം മുന്‍നിര്‍ത്തിയാണ് ഭീമമായ തുക സര്‍ക്കാര്‍ നല്‍കുന്നത്. മൊറട്ടോറിയം കാലത്തെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ സു്രപീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനം അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച്-ആഗസ്റ്റ് കാലയളവിലെ മൊറട്ടോറിയത്തിന് അപേക്ഷിക്കാത്തവര്‍ക്കും വായ്‌പാ തിരിച്ചടവില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കുമെന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്ന്. ഒരേസമയം ജനകീയവും സുതാര്യവും ഉത്തരവാദിത്വബോധത്തോടെയുമുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. മൊറട്ടോറിയം കാലത്തെ  

പിഴപ്പലിശ എഴുതിത്തള്ളണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചത്. ഇങ്ങനെയൊരു നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നുവെന്ന മട്ടിലുള്ള പ്രതികരണം ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നുണ്ടായി. എന്നാല്‍ ഇത് അംഗീകരിച്ചാല്‍ സാധാരണ നിക്ഷേപകര്‍ക്ക് പലിശ കൊടുക്കാന്‍ പോലും പറ്റാത്തവിധം ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരുതലോടെയുള്ള ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഫലമായി ബാങ്കുകള്‍ക്ക് വരുന്ന ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മോദി സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി പ്രഖ്യാപിച്ച് സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കടുത്ത തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പു നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളും, അവര്‍ക്ക് വിടുപണി ചെയ്യുന്ന മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ ഈ പദ്ധതികളുടെയെല്ലാം ഗുണഫലങ്ങള്‍ ലഭിക്കുന്ന ജനങ്ങള്‍ കുപ്രചാരണങ്ങള്‍ തള്ളി മോദി സര്‍ക്കാരിനെ പിന്തുണച്ചു. ഏറ്റവുമൊടുവില്‍, പതിറ്റാണ്ടുകളായി കണ്ണില്‍ ചോരയില്ലാതെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരില്‍നിന്ന് രാജ്യത്തെ കര്‍ഷകരെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാര്‍ലമെന്റ് പാസ്സാക്കിയപ്പോഴും പ്രതിപക്ഷം ആത്മാര്‍ത്ഥതയില്ലാത്ത അപവാദ പ്രചാരണം നടത്തി. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും സര്‍ക്കാര്‍ ഉചിതമായ മറുപടി നല്‍കുകയും ചെയ്തു. അപ്പോഴും മോദി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് ഏതുവിധേനയും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചാരവേല തുടരുകയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ബാങ്ക് വായ്‌പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.