തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അനധികൃത നിയമനത്തിനു നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനുള്ള നീക്കം. 16 ജീവനക്കാര്‍ക്കാണ് സ്ഥിര നിയമനം നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലും വകുപ്പ് സെക്രട്ടറിയും ഉള്‍പ്പെടുന്ന ഗവേണിങ് ബോഡിയാണ് നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ധനകാര്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ അടുത്ത ബന്ധുവും സ്ഥിരപ്പെടുത്തുന്നവരുടെ പട്ടികയിലുണ്ട്.
നിയമ വകുപ്പ് എതിര്‍പ്പ് അറിയിച്ചെങ്കിലും ധനകാര്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും പട്ടികയിലുള്ളതിനാല്‍ ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടി. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയുള്ള സ്ഥിരനിയമന നീക്കമാണ് നടക്കുന്നത്. കരാര്‍ ജീവനക്കാരില്‍ അധികം പേരും വി.എസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാര്‍ട്ടി പ്രവര്‍ത്തകരാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിരവധി പേരെ പിന്‍വാതില്‍ വഴി നിയമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സിവില്‍ സര്‍വീസ് അക്കാദമിയിലെയും നിയമന നീക്കം. കര്‍ണാടകയിലെ ഉമാദേവി കേസിനെ കൂടാതെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്കരുതെന്നുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണിത്. പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയാറായതിനാല്‍ പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ എല്ലാ വകുപ്പുകളിലും തിരുകിക്കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമന നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: