പത്തനാപുരം: എഴുപതിലെത്തിയ ശശിധരനും എഴുപത്താറായ പൊന്നമ്മയമ്മയും രാജാവും രാജ്ഞിയുമായി. ഗാന്ധിഭവനില്‍ വയോജന ദിനാചരണത്തിന് പ്രൗഢിയേറി. നാടിനും വീടിനും അമൂല്യസമ്പത്താണ് വയോജനങ്ങളെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സൂസന്‍കോടി പറഞ്ഞു.
വയോജനങ്ങളുടെ ജീവിതാനുഭവങ്ങള്‍, അറിവുകള്‍, പ്രായോഗിക ബുദ്ധി, നാട്ടറിവുകള്‍, പരസ്പര സ്നേഹം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ: പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, നടന്‍ ടി.പി. മാധവന്‍, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, ഷെല്‍ട്ടര്‍ ഹോം സൂപ്രണ്ട് ആര്‍. ഷൈമ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: