ന്യൂഡല്‍ഹി: തദ്ദേശ നിർമ്മിത ബൂസ്റ്റർ, എയർ ഫ്രെയിം സെക്ഷൻ തുടങ്ങി നിരവധി സംവിധാനങ്ങളോടുകൂടിയ ബ്രഹ്മോസ് ഉപരിതല സൂപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാവിലെ 10.30 ന് ഒഡീഷയിലെ ബാലസോറിൽ നിന്നാണ് ഇന്ത്യ പരീക്ഷണ വിക്ഷേപണം നടത്തിയത്. തദ്ദേശ നിർമ്മിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഇത്.
ഉപരിതല ആക്രമണത്തിന് ഉപയോഗിക്കുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈൽ 2.8 മാക് വേഗതയിലാണ് പരീക്ഷിച്ചത്.
മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിൽ ഡിആർഡിഒ ഉദ്യോഗസ്ഥരെയും ബ്രഹ്മോസ് അംഗങ്ങളെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: