വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ആദ്യത്തെ സ്ഥാനാര്‍ത്ഥി സംവാദം നിലവാരമില്ലാത്തതായി. റിപ്പബ്ളിക്കന്‍ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും നേര്‍ക്കുനേര്‍ എത്തിയ സംവാദത്തില്‍ വ്യക്തപരമായ ആക്ഷേപം നടത്തി കൊമ്പുകോര്‍ക്കുകയായിരുന്നു.
പ്രസിഡന്റ് വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം.കക്ഷി രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത പ്രസിഡന്റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നത് സംവാദത്തെ അടിസ്ഥാനമാക്കിയാണ്. പൊതുവേ ടെലിവിഷന്‍ ഷോകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ട്രംപ് സംവാദത്തിലും പിടിച്ചു നിന്നു. പതിവുപോലെ എതിരിളായിയെ അടിച്ചിരുത്തിയും ആക്ഷേപിച്ചും. .ആക്രമിക്കാന്‍ വിഷയങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും പ്രതിരോധത്തിലാകുകയായിരുന്നു ജോ ബൈഡന്. കോമാളി പ്രയോഗമൊക്കെ നടത്തി സംവാദത്തിന്റെ നിലവാരം താഴേയ്ക്ക് കൊണ്ടുവരുന്നതില്‍ ബൈഡനും നല്ല പങ്കുവഹിച്ചു.ജനങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച സംവാദം പുതുതലമുറയ്ക്ക് മോശപ്പെട്ട മാതൃകയായി
ട്രംപ് നുണയനാണെന്ന് ബൈഡന് ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ് എന്നതാണ് വസ്തുത. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല ഞാന്‍ ഇവിടെ വന്നത്. എല്ലാവര്ക്കും അറിയാം അയാള്‍ നുണയനാണെന്ന്- ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡന് പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന് ആരോപിച്ചു. ട്രംപിനെ കുറിച്ച് ‘ഈ കോമാളി എന്നെ ഒരു വാക്കു പറയാന്‍ അനുവദിക്കുന്നില്ല’ എന്ന് ബൈഡന് പരാതിപ്പെട്ടു..ട്രംപിന്റെ നിലപാടുകള്‍ രാജ്യത്ത് വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാന്‍ ഇടയാക്കിയെന്ന് ബൈഡന് ആരോപിച്ചു.
കോവിഡ് കാലത്തും വന്‍ജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു. താന്‍ എന്ത് പറയുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പന്‍ റാലികളെ ന്യായീകരിച്ചു കൊണ്ട് ട്രംപ് പറഞ്ഞത്.
ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. ബൈഡന്റെ മകന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും മിലിറ്ററിയില്‍ നിന്നും പുറത്താക്കിയെന്നും ബൈഡന് സ്കൂള്‍ പഠന കാലത്ത് ഏറ്റവും കുറഞ്ഞ മാര്‍ക്കുകളിലാണ് പാസ്സായിരുന്നതുമൊക്കെയുള്ള ഏറെ താഴ്ന്ന നിലവാര ആരോപണങ്ങള്‍ ആങ്കറുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി ട്രംപ് പറഞ്ഞു.
രണ്ടു ലക്ഷത്തിലേറെ അമേരിയ്ക്കന്‍ പൗരന്മാര് മരിക്കാന്‍ ഇടയായ കൊറോണയെ നേരിടാന്‍ ട്രംപ് സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ തീര്‍ത്തും പരാജയമായിരുന്നുയെന്നു ബൈഡന് ആരോപിച്ചപ്പോള്‍ ബൈഡനായിരുന്നു പ്രസിഡന്റെങ്കില്‍ 30 ലക്ഷം പേര് ഇതിനകം കോവിഡ് മൂലം മരിക്കുമായിരുന്നുവെന്നു ട്രംപിന്റെ മറുപടി
ക്ലീവ്ലാന്ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലാണ് സംവാദം നടന്നത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ മാസ്ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്.
90 മിനിട്ട് നീണ്ടുനിന്ന സംവാദത്തില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകള്‍ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്.
ഒരു ശതമാനം വരുന്ന ഇന്ത്യക്കാരുടെ വോട്ടിനായി രണ്ടു പര്‍ട്ടികളും ശ്രമിക്കുന്നുണ്ടെങ്കിലും , കോവിഡ് മരണത്തിന്റെ യഥാര്‍ത്ഥ കണക്ക് ഇന്ത്യ നല്കുന്നില്ലന്ന് ട്രംപ് പറഞ്ഞതാണ് ഏക പരാമര്‍ശം
പ്രതികരിക്കാൻ ഇവിടെ എഴുതുക: