Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് വെല്ലുവിളി

കൊവിഡ് പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും മൂലം സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നിലയ്‌ക്കല്‍ - പമ്പ റൂട്ടില്‍ മലയിടിച്ചില്‍ മൂലം റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള സാധന,സാമഗ്രികളുടെ നീക്കം തടസ്സപ്പെട്ടു.ഈ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ത്തന്നെ ഒന്നരമാസമെടുക്കും. ഇത്തവണ കട ലേലം മുടങ്ങിയതോടെ കണ്‍സ്യൂമെര്‍ഫെഡും സപ്ലൈക്കോയും സേവനത്തിന് ഉണ്ടാകുമെന്നാണ് പറയുന്നത്. തീര്‍ത്ഥാടകരുടെ ആവശ്യം നിറവേറ്റാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്ഥല ലേലം നടന്നിട്ടില്ലാത്തിനാല്‍ ഹോട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണത്തിന് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 03:03 pm IST
inKerala

തിരുവല്ല: ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവത്തിനായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയാലും ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഏറെ ബുദ്ധിമുട്ട് നേരിടും. മുന്‍വര്‍ഷങ്ങളിലെ തീര്‍ത്ഥാടനത്തില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുക തന്നെയായിരിക്കും പ്രധാന വെല്ലുവിളി. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും രണ്ട് തട്ടിലാണ്. ഒരു ദിവസം പ്രവേശിപ്പിക്കുന്ന തീര്‍ത്ഥാടകരുടെ സംഖ്യയെ ചൊല്ലിയാണ് ഭിന്നത. ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ  നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമരൂപമാവുകയുള്ളു.

കൊവിഡ് പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും മൂലം സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ മലയിടിച്ചില്‍ മൂലം റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള സാധന,സാമഗ്രികളുടെ നീക്കം തടസ്സപ്പെട്ടു.ഈ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ത്തന്നെ ഒന്നരമാസമെടുക്കും. ഇത്തവണ കട ലേലം മുടങ്ങിയതോടെ കണ്‍സ്യൂമെര്‍ഫെഡും സപ്ലൈക്കോയും സേവനത്തിന് ഉണ്ടാകുമെന്നാണ് പറയുന്നത്. തീര്‍ത്ഥാടകരുടെ ആവശ്യം നിറവേറ്റാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്ഥല ലേലം നടന്നിട്ടില്ലാത്തിനാല്‍ ഹോട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.  ഈ സാഹചര്യത്തില്‍ ഭക്ഷണത്തിന് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരും.

ആന്റിജന്‍ പരിശോധന നടത്തിയതിന് ശേഷമേ സന്നിധാനത്തേക്ക് ആളുകളെ വിടൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരുടെ കൊവിഡ് നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിക്കേണ്ടി വരും. ഇതിനായി വിപുലമായ സംവിധാനം ഒരുക്കേണ്ടി വരും. ഒരു ദിവസം പ്രവേശിപ്പിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിന് അനുസരിച്ച് ആന്റിജന്‍ പരിശോധനയ്‌ക്കും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കേണ്ടി വരും. ഇവര്‍ക്ക് ക്വാറന്റൈനും വിശ്രമത്തിനും താമസത്തിനുമുളള സൗകര്യം ഒരുക്കണം. സംസ്ഥാനത്ത് കൊവിഡ് മൂര്‍ധന്യത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എങ്ങനെ നിയോഗിക്കുമെന്ന ചോദ്യമാണ് ആരോഗ്യ വകുപ്പ് ഉയര്‍ത്തുന്നത്. ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ അനുവാദമില്ലാത്ത സന്നിധാനത്തും പമ്പയിലും  സമൂഹിക അകലം പാലിച്ച് പോലീസ്,ദേവസ്വം ജീവനക്കാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് താമസ,ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും ബോര്‍ഡിന് വെല്ലുവിളിയാണ്.

Tags: SABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.