Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശാസ്ത്രീയ റോഡ് നിര്‍മാണം തകര്‍ത്തത് 50 ഹെക്ടര്‍ കൃഷി ഭൂമി; സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശം, വീഴ്ച അന്വേഷിക്കണം

ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഒരു വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി. ഗ്യാപ്പ് റോഡ്-കിളവിപ്പാറ റോഡ്, ചേലക്കല്‍ എസ്റ്റേറ്റ് വനവാസിക്കുടിയിലേക്കുള്ള പഞ്ചായത്ത് റോഡ് എന്നിവയും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. 2018ലും 2019ലും ഉണ്ടായ മലയിടിച്ചിലില്‍ ഏലവും തേയിലക്കാടും വന്‍തോതില്‍ നശിച്ചിരുന്നു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള പാറഖനനം മൂലം കൂറ്റന്‍ പാറകളും കല്ലുകളും ദേശീയപാതയിലും സമീപഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ഇത് തെക്കു ഭാഗത്തുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളേയും ദോഷകരമായി ബാധിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 02:01 pm IST
inKerala

ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡിന്റെ അശാസ്ത്രീയ നിര്‍മാണം തകര്‍ത്തത് 50 ഹെക്ടറിലേറെ കൃഷി ഭൂമി. അനധികൃതമായി വന്‍തോതില്‍ പാറപൊട്ടിച്ചതടക്കം നിരവധി ക്രമക്കേടുകള്‍ ഇതിന് പിന്നിലുണ്ടെന്നതു സംബന്ധിച്ച് തെളിവ് സഹിതം പുറത്ത് വരുമ്പോഴും പേരിന് പോലും അന്വേഷണം ഉണ്ടായിട്ടില്ല. 2018ല്‍ത്തന്നെ അന്നത്തെ സബ് കളക്ടറും തഹസില്‍ദാരുമാണ് ഗ്യാപ്പ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് നല്‍കുന്നത്.  

ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഒരു വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി. ഗ്യാപ്പ് റോഡ്-കിളവിപ്പാറ റോഡ്, ചേലക്കല്‍ എസ്റ്റേറ്റ് വനവാസിക്കുടിയിലേക്കുള്ള പഞ്ചായത്ത് റോഡ് എന്നിവയും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. 2018ലും 2019ലും ഉണ്ടായ മലയിടിച്ചിലില്‍ ഏലവും തേയിലക്കാടും വന്‍തോതില്‍ നശിച്ചിരുന്നു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായുള്ള പാറഖനനം മൂലം കൂറ്റന്‍ പാറകളും കല്ലുകളും ദേശീയപാതയിലും സമീപഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. ഇത് തെക്കു ഭാഗത്തുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളേയും ദോഷകരമായി ബാധിക്കുന്നുണ്ട്.  

നിലവില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ഗ്യാപ്പ് റോഡിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ തുച്ഛമായ പണം നല്‍കി ഇത് തീര്‍ക്കാനുള്ള നീക്കമാണ് കരാറുകാരന്‍ നടത്തുന്നത്. ദേശീയപാതയാണെന്നിരിക്കെ കൃത്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല. വലിയ അപകടങ്ങള്‍ ഉണ്ടായിട്ടും ജില്ലാ കളക്ടര്‍ അല്ലാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടുമില്ല. മന്ത്രിമാരും ദേശീയപാത നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇവിടെ എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല.  

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-കുമളി-ബോഡിമെട്ട് വരെയുള്ള 48 കിലോ മീറ്റര്‍ ഭാഗത്താണ് വീതി കൂട്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറ ഉപയോഗിച്ച് ഇവിടെ തന്നെ നിര്‍മാണം നടത്തണമെന്നാണ് നിര്‍ദേശം.  

കൃത്യമായ പഠനം നടത്താതെ ഉപകരാര്‍ എടുത്ത കമ്പനി വന്‍ മലകള്‍ കുത്തനെ പൊട്ടിച്ചിറക്കിയതും വന്‍തോതില്‍ സ്‌ഫോടനങ്ങള്‍ നടത്തിയതുമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്കും സ്ഥലത്തെ പരിസ്ഥിതി ഘടന തന്നെ മാറുന്നതിനും കാരണമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശം, വീഴ്ച അന്വേഷിക്കണം

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായുള്ള ദേവികുളം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മലയിടിച്ചിലുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി സബ് കളക്ടറുടെ റിപ്പോര്‍ട്ട്. ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കരാറുകാരന്റെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണമെന്ന് കാട്ടിയാണ് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വലിയ തോതില്‍ കൃഷി നാശം ഉണ്ടായ സാഹചര്യത്തില്‍ വിദഗ്ധ ഏജന്‍സിയെ കൊണ്ട് പഠനം നടത്തിയ ശേഷമെ ഇനി നിര്‍മാണം അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.  

ചെറുതും വലുതുമായ 15 വലിയ അപകടങ്ങളാണ് സ്ഥലത്തുണ്ടായതെന്നും ഇവ പാരിസ്ഥിതി അസന്തുലിതാവസ്ഥയ്‌ക്ക് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. പഴയ റോഡില്‍ നാളിതുവരെ യാതൊരു വിധ മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. സ്ഥലത്ത് പാറപ്പൊട്ടിക്കാനായി വലിയ സ്‌ഫോടനങ്ങള്‍ നടത്തിയതും  പാറയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടതുമാണ് അപകടത്തിന് ഇടയാക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലുള്ള ഇവിടെ നിര്‍മാണം നടത്തുമ്പോള്‍ ദേശീയപാത അതോറിറ്റിക്ക് കൃത്യമായ അസൂത്രണം ഉണ്ടായിരുന്നോ എന്നതും ഇതിന് പ്രാപ്

തിയുള്ള ഏജന്‍സിക്കാണോ ചുമതല നല്‍കിയതെന്നും പരിശോധിക്കണം. പാറപ്പൊട്ടിച്ചിരിക്കുന്നത് മുന്‍ നിശ്ചയിച്ചിട്ടുള്ള അലൈന്‍മെന്റ് പ്രകാരമല്ലെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്. ഈ പാറ മറ്റ് ആവശ്യങ്ങള്‍ക്ക് തരം മാറ്റിയോ എന്നതും കടത്തിക്കൊണ്ട് പോയോ എന്നതും കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.  

ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും: കളക്ടര്‍

ഗ്യാപ്പ് റോഡിലെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. പണി തുടര്‍ന്നാലും ഇല്ലെങ്കിലും മലയിടിച്ചില്‍ തുടരുന്ന അവസ്ഥയാണ്. തുടക്കം മുതല്‍ വലിയ വീഴ്ച നിര്‍മാണത്തിന്റെ കാര്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പല റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച് നിലവില്‍ തന്നെ നല്‍കിയിട്ടുള്ളതാണ്.

മലയിടിഞ്ഞത് മൂലം നാശം ഉണ്ടായ ആളുകളുടെയും ജനപ്രതിനിധികളുടെയും യോഗം ഒക്ടോബര്‍ രണ്ടിന് ഓണ്‍ലൈനായി ചേരുന്നുണ്ട്. നഷ്ടപരിഹാരം അടക്കം ഈ യോഗത്തില്‍ തീരുമാനിക്കും. ഇതിന് പിന്നാലെ തന്നെ ജിയോളജിസ്റ്റിന്റെ കൂടി വിവരം തേടിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.