ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ നിസഹരണംമൂലം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി വൈകുന്നതായി ഇന്ത്യ. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലെയും ഭീകരാക്രമണങ്ങളിലെ ഇരകള്‍ക്കാണ് പാക്കിസ്ഥാന്റെ വിമുഖതയും നിസ്സഹരണവുമൂലം നീതി വൈകുന്നത്.
ഭീകരതയ്ക്ക് ഇരയായവരുടെ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭ ഭീകരവിരുദ്ധ വിഭാഗവും അഫ്ഗാനിസ്ഥാന്, സ്പെയ്ന്‍ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും സംയുക്തമായിട്ടാണ് വെര്‍ച്വല്‍യോഗം സംഘടിപ്പിച്ചത്.
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയും ജെയ്ഷെ ഇ മുഹമ്മദ് ഭീകരഗ്രൂപ്പുകളാണ് ആക്രമണത്തിനുത്തരവാദികള്‍. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുവാന്‍ അന്താരാഷ്ട്രതലത്തില്‍ നടപടികള്‍ ആവശ്യമാണെന്നും സിങ് പറഞ്ഞു. ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഭീഷണിയാണ്. ലോകസമൂഹം ഇരകളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ട്. ആഗസ്റ്റ് 21 ഭീകരതയ്ക്ക് ഇരയായവരുടെ ഓര്‍മദിനമായി ആചരിക്കാന്‍ യുഎന്‍ പൊതുസഭ രണ്ടുതവണ പ്രമേയം പാസാക്കിയിരുന്നു. 2021ല്‍ നടക്കുന്ന ഭീകരാക്രമണത്തിലെ ഇരകളെ സഹായിക്കുന്നതിനുള്ള ഗ്ലോബല്‍ കോണ്‍ഗ്രസ് ഇവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹായത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സിങ് പറഞ്ഞു.
ഗില്‍ജിത് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന് നീക്കത്തില്‍ ഇന്ത്യ പ്രതിഷേധിച്ചു
ന്യൂദല്‍ഹി: ഗില്‍ജിത് ബാ ള്ട്ടിസ്ഥാനില് തെരഞ്ഞെടുപ്പു നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. നവംബര്‍ 15നാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടത്താന്‍ പാക്കിസ്ഥാന് തീരുമാനിച്ചത്.
ജമ്മു കശ്മീരിന്റെ ഭാഗമായ ഗില്‍ ജിത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. പാക്കിസ്ഥാന് അന്യായമായി കൈയടക്കിയിരിക്കുന്ന പ്രദേശമാണിത്. അനധികൃത കൈയേറ്റത്തിലൂടെ ഗില്‍ജിത് പ്രവിശ്യ പിടിച്ചെടുക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നത്. അനധികൃത കൈയേറ്റത്തിലൂടെ ഇവിടെ ഒരുതരത്തിലുള്ള മാറ്റങ്ങളുണ്ടാക്കുവാനും പാക്കിസ്ഥാന് ശ്രമിക്കരുത്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍.
ഇക്കാര്യം ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്രവേദികളില്‍ ഇന്ത്യ ഉന്നയിച്ചിട്ടുള്ളതാണ്. ഇവിടെ തെരഞ്ഞെടുപ്പു നടത്തുവാന്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ല. അനധികൃതമായി ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: