ലണ്ടന്‍: സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് കേസ് നടത്തുന്നതെന്ന് പ്രമുഖ വ്യവസായി അനില്‍ അംബാനി. ചൈനീസ് ബാങ്ക് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ നല്കിയ കേസില്‍ വാദം നടക്കുന്നതിനിടെയാണ് അനില്‍ അംബാനി തന്റെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിനിടയില്‍ 9.9 കോടി വിലയുള്ള ആഭരണങ്ങള്‍ വിറ്റുവെന്നും ഇനി കൈവശം ആഭരണങ്ങള്‍ ഒന്നും തന്നെ ശേഷിക്കുന്നില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. താന്‍ ഒരു സാധാരണ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്.
ഒന്നിലധികം കാറുകള്‍ തനിക്കില്ല. റോള്‍സ് റോയിസ് ഉള്‍പ്പെടെ മുന്തിയ ഇനം കാറുകളുടെ നിര തന്നെ സ്വന്തമായി ഉണ്ടെന്ന എതിര് ഭാഗം വക്കീലിന്റെ ആരോപണത്തിന് അതെല്ലാം മാധ്യമങ്ങളില്‍ വരുന്ന നിറംപിടിപ്പിച്ച കെട്ടുകഥകള്‍ മാത്രമാണെന്നാണ് അനില്‍ അംബാനി മറുപടി നല്‍കിയത്.
കഴിഞ്ഞ മേയ് 22 നാണ് ചൈനീസ് ബാങ്കിന് 5281 കോടി രൂപ നഷ്ടപരിഹാരമായും എഴു കോടി രൂപ നിയമപരമായ ചെലവുകള്‍ക്കായും നല്കാന് ലണ്ടന്‍ കോടതി ഉത്തരവിട്ടത്. ജൂണ്‍ 12ന് മുമ്പ് ഈ തുക നല്‍കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ തുക നല്‍കാതെ വന്നതോടെ ജൂണ്‍ 15ന് അനില്‍ അംബാനിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഹര്‍ജി ചൈനീസ് ബാങ്ക് ലണ്ടന്‍ കോടതിയില്‍ നല്കി. ജൂണ്‍ 29ന് അനില്‍ അംബാനിയുടെ ലോകം മുഴുവനുമുള്ള സ്വത്തുവിവരങ്ങള്‍ നല്കാന് ലണ്ടന്‍ കോടതി ഉത്തരവിട്ടു. ഇത് പ്രകാരമുള്ള കോടതി വിചാരണയാണ് ഇന്നലെ നടന്നത്.
അനില്‍ അംബാനി ഇന്ത്യയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ലണ്ടന്‍ കോടതിയില്‍ വിചാരണയില്‍ പങ്കെടുത്തത്. അമ്മയില്‍ നിന്ന് നിന്നും കടമായി വാങ്ങിച്ച 500 കോടി രൂപയും മകനില്‍ നിന്നു വാങ്ങിച്ച 310 കോടി രൂപയും തന്റെ ബാധ്യതാ പട്ടികയില്‍ ഉണ്ടെന്ന് അംബാനി കോടതിയെ ധരിപ്പിച്ചു. 50 ലക്ഷം രൂപയോളം റിലയന്‍സിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായി കടം വാങ്ങിയിട്ടുണ്ട്. റിലയന്‍സില്‍ തനിക്കുള്ള 12 മില്യണ്‍ ഓഹരികള്‍ ഉപയോഗശൂന്യമാണെന്നും കുടുംബട്രസ്റ്റ് ഉള്‍പ്പെടെയുള്ള ലോകത്തെ ആര്‍ക്കും ഈ ഷെയറുകള്‍ വാങ്ങിക്കാന്‍ താത്പര്യമില്ലെന്നും അംബാനി പറഞ്ഞു.
ഭാര്യ ടീന അംബാനിക്ക് സ്വന്തമായി 11 ലക്ഷം ഡോളറിന്റെ കരകൗശല വസ്തുക്കള്‍ സ്വന്തമായുണ്ടല്ലോയെന്ന എതിര് ഭാഗം വക്കീലിന്റെ ചോദ്യത്തിന് അതെല്ലാം ഭാര്യയുടെ സ്വകാര്യ സ്വത്തുക്കളാണെന്നുമാണ് അംബാനിയുടെ വാദം. റിലയന്‍സ് സ്ഥാപനങ്ങളില്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിന് താനിതുവരെ യാതൊരു പണവും ഈടാക്കിയിട്ടില്ലെന്ന് അംബാനി പറയുന്നു. ഇനി തുടര്‍ന്നും പണം ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ ഹെലികോപ്റ്ററിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉപയോഗിക്കാത്തതു കൊണ്ട് താനതിന് പണം നല്‍കാറില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം കമ്പനി ആവശ്യങ്ങള്‍ക്കുള്ളതാണ്.
ഭാര്യക്കു സമ്മാനമായി നല്കിയ ലക്ഷ്വറി വാഹനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അതെന്നും താനിന്നു വരെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അനില്‍ പറഞ്ഞത്. കഴിഞ്ഞ എട്ടു മാസമായി താമസിക്കുന്ന വീട്ടിലെ വൈദ്യുത ബില്ലിനത്തില്‍ 60 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സിയല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട്-ഇന്പോര്ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്മെന്റ് ബാങ്ക് എന്നീ മൂന്നു ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ധനകാര്യ നിയമ പ്രകാരമുള്ള നടപടികള്‍ ആണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: