തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ ഇഡി പിടിമുറുക്കിയതോടെ വെട്ടിലായി സിപിഎം. അന്വേഷണം ഏതൊക്കെ രീതിയില്‍ ആരിലൊക്കെ ചെന്നെത്തുമെന്നതാണ് സിപിഎം സംസ്ഥാന നേതൃത്വം ഇപ്പോള്‍ ഭയക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ സിപിഎമ്മും സിപിെഎയും ഒത്തൊരുമിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെള്ളിയാഴ്ച വൈകിട്ടോടെ ലൈഫ് മിഷന് പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതോടെ സിപിഎം ഒറ്റക്കെട്ടായി സിബിെഎക്കെതിരെ രംഗത്തെത്തിയിരുന്നു.
ബിനീഷ് കോടിയേരിക്ക് സംസ്ഥാനത്തെ എല്ലാ സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പലരുടെയും മക്കള്‍ ബിനീഷിന്റെ ബിസിനസ്സ് പങ്കാളികളും ബിനാമികളുമാണ്. അതിനാല്‍ അന്വേഷണം മുറുകുന്നതോടെ നിരവധി സിപിഎം നേതാക്കള്‍ക്ക് ചങ്കിടിപ്പ് വര്‍ദ്ധിക്കുന്നുണ്ട്.
മകന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കോടിയേരിക്കും ആശങ്കയുണ്ട്. വിവിധ കേന്ദ്ര ഏജന്‍സികളുടെ നിഴലില്‍ത്തന്നെയാണ് ഇപ്പോഴും ബിനീഷ് കോടിയേരി. ബിനീഷിന്റെ അറസ്റ്റിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടി മാനിഫേസ്റ്റോ പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലക്യഷ്ണന് രാജിവയ്ക്കേണ്ടിവരും.
നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റം പാര്‍ട്ടി മുഴുവന്‍ ചുമക്കേണ്ടിവരുന്നതില് സിപിഎമ്മിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. കോടിയേരിയുടെ മകന്റെ വിഷയം മുന്‍നിര്‍ത്തിയാണ് നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് പി. ജയരാജന് അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയരാജന്റെ അഭിപ്രായം പല മുതിര്‍ന്ന നേതാക്കളുമായി കൂടിയോലേചിച്ചുള്ളതാണ്. എന്നാല്‍ തുറന്ന് പറയാന്‍ ധൈര്യം വന്നില്ലെന്നു മാത്രം.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി സര്‍ക്കാരിന്റെ എല്ലാ സ്വാധീനങ്ങളും പ്രയോജനപ്പെടുത്തിയോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.നിരവധി വകുപ്പ് സെക്രട്ടറിമാര്‍ ബിനീഷിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പിന് ഇവരും കൂട്ടുനിന്നിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: