Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതി മറയ്‌ക്കാന്‍ മാധ്യമ വിലക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ആരോപണ വിധേയരായ സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചും, ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം ' കടക്ക് പുറത്ത്' എന്ന സമീപനം പ്രയോഗത്തില്‍ വരുത്തുന്നതാണ്. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി നടന്നതായി കരുതപ്പെടുന്ന സ്വര്‍ണക്കടത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന സെക്രട്ടേറിയേറ്റിന്റെ ഓഫീസില്‍ തീപിടുത്തമുണ്ടായതില്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും, തീപിടുത്തം ആസൂത്രിതമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 03:00 am IST
in Editorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ മാധ്യമ നയം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘ കടക്ക് പുറത്ത് ‘ എന്നതാണത്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ കൊലപാതക രാഷ്‌ട്രീയത്തിന് ഇരയായതിന്റെ പശ്ചാത്തലത്തില്‍ നടന്ന തന്റെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി  ഇങ്ങനെ ആക്രോശിച്ച് പുറത്തിറക്കിവിട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദിനംതോറും നടക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ വിസമ്മതിക്കുന്ന മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കടന്നാക്രമിക്കുന്നതും ആക്ഷേപിക്കുന്നതും  പതിവ് കാഴ്ചയാണ്. ഇതിന് വേണ്ടിയാണോ ഈ വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുന്നതെന്നുപോലും തോന്നിപ്പോകും. അത്രയ്‌ക്കുണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ആവേശം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ആരോപണ വിധേയരായ സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചും, ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ  തീരുമാനം ‘ കടക്ക് പുറത്ത്’  എന്ന സമീപനം പ്രയോഗത്തില്‍ വരുത്തുന്നതാണ്. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി നടന്നതായി കരുതപ്പെടുന്ന സ്വര്‍ണക്കടത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന സെക്രട്ടേറിയേറ്റിന്റെ ഓഫീസില്‍ തീപിടുത്തമുണ്ടായതില്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും, തീപിടുത്തം ആസൂത്രിതമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതാണ് മാധ്യമങ്ങള്‍ക്കെതിരായി ഇറങ്ങിത്തിരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റില്‍ തീവച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതായി മുഖ്യമന്ത്രി ആരോപിക്കുന്നു. എന്നാല്‍ ഒരു മാധ്യമവും  ഇങ്ങനെ വാര്‍ത്തകള്‍ നല്‍കിയിട്ടില്ല. സര്‍ക്കാരിലെ പ്രമുഖര്‍ ആരോപണ വിധേയരായ സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായകമായേക്കാവുന്ന ചില ഫയലുകള്‍ കത്തി നശിച്ചുവെന്നും, ഇത് ആസുത്രിതമാവാനുള്ള സാധ്യതയുണ്ടെന്നുമാണ് മാധ്യമങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊരു സംശയം ഉന്നയിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്.

മുഖ്യമന്ത്രിയും കൂട്ടരും മാധ്യമങ്ങളെ ഭയക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. കാരണം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് സര്‍ക്കാര്‍. അടിയില്‍ അഴിമതിയുടെ ലാവ തിളച്ചുമറിയുകയാണ്. അതിലൊന്നാണ് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന കോടികളുടെ അഴിമതി ആരോപണങ്ങള്‍. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തുന്ന ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച്  അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്ന ഭീരുത്വപൂര്‍ണ്ണമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ പദ്ധതിയില്‍ നടന്നതായി കരുതപ്പെടുന്ന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അറിയാം.  മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ വാര്‍ത്തകള്‍ നല്‍കാനോ പാടില്ല. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സിപിഎം സെക്രട്ടറിയായിരിക്കെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നേതാവാണ് പിണറായി വിജയന്‍. ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപരെ ‘ എടോ ഗോപാലകൃഷ്ണാ …എന്ന് മാന്യത തൊട്ടുതെറിക്കാത്ത വിധത്തില്‍ സംബോധന ചെയ്ത അന്നത്തെ വിജയനില്‍ നിന്ന് മാറാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും പിണറായിക്ക്  സാധിക്കുന്നില്ല. ഇത് ഈ നാടിന്റെ ഗതികേടാണ്. ഇങ്ങനെ കുതിരകേറാന്‍ അനുവദിച്ചുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വിധേയത്വം ഒരുതരം അശ്ലീലമായ കാഴ്ചയാണ്. മാധ്യമപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ വാടാപോടാ ശൈലി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. സ്വന്തം പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമായിരിക്കണം മാധ്യമങ്ങള്‍ നല്‍കേണ്ടത്, മറിച്ചായാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടും എന്ന നയം കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍ മാത്രം നടക്കുന്നതാണ്. ഇത് ജനാധിപത്യത്തിന് ചേരുന്നതല്ല. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഇത്തരമൊരു നയം അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നവര്‍  വലിയ വില കൊടുത്തിട്ടുണ്ടെന്ന് ചരിത്രം പറഞ്ഞുതരും

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.