Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ യാത്ര കാലത്തിന്റെ ഇച്ഛയാണ്

1984 ല്‍ തൃശൂരില്‍ തപസ്യയുടെ എട്ടാം വാര്‍ഷികസമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം തപസ്യയോട് കൂടുതല്‍ അടുത്തത്. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 03:00 am IST
inArticle

അക്കിത്തവും തപസ്യയും…ഇവ രണ്ടും പര്യായപദങ്ങളായിട്ട് മുപ്പത്തഞ്ച് വര്‍ഷമാവുന്നു. അക്കിത്തം ഷഷ്ടിപൂര്‍ത്തിയിലെത്തിയപ്പോള്‍, തപസ്യ പത്താം വയസ്സിലെത്തിയപ്പോള്‍. ആകാശവാണിയിലെ ജോലിയില്‍നിന്നു വിരമിച്ച അക്കിത്തം 1985 നവംബര്‍ മാസത്തില്‍ ആലുവയില്‍ ചേര്‍ന്ന തപസ്യ വാര്‍ഷികപൊതുയോഗത്തില്‍വച്ച് അതിന്റെ അധ്യക്ഷപദമേറ്റെടുത്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ: ”ഇനി എനിക്കിരിക്കാന്‍ ഏറ്റവും യോഗ്യമായ കസേര ഇതുമാത്രമെന്ന് ഞാന്‍ കരുതുന്നു. ഭാരതീയസംസ്‌കാരത്തിന്റെ നിലപാടിലുറച്ച ഈ ഇരിപ്പിടത്തില്‍ ഞാന്‍ വിനയപൂര്‍വം ഇരിക്കട്ടെ.”

1984 ല്‍ തൃശൂരില്‍ തപസ്യയുടെ എട്ടാം വാര്‍ഷികസമ്മേളനത്തിന്റെ സ്വാഗതസംഘാധ്യക്ഷനായിക്കൊണ്ടാണ് അക്കിത്തം തപസ്യയോട് കൂടുതല്‍ അടുത്തത്. ആ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനായിരുന്നു. ”തപസ്യ എന്ന പ്രസ്ഥാനം കാലഘട്ടത്തിന്റെ അനിവാര്യമായ നിയോഗമാണ്” എന്ന് ആ സമ്മേളനത്തില്‍ പ്രഖ്യാപി

ച്ച വൈലോപ്പിള്ളിയുടെ വാക്കിനെ സാക്ഷാത്കരിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍  അക്കിത്തം സന്നദ്ധനായത് ഒട്ടുമേ യാദൃച്ഛികമല്ല. ‘വിദ്വേഷമേ ദിവ്യമായ മാര്‍ഗമെന്നു’ വാദിക്കുന്ന പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് ”നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമാല്‍!” എന്നു പ്രത്യാശിച്ച കവി ഭാരതീയസംസ്‌കൃതിയുടെ പ്രതീകമായ പ്രസ്ഥാനമല്ലാതെ മറ്റെന്താണ് നയിക്കുക.

അക്കിത്തം ഒരിക്കല്‍ എഴുതി: ”അടിയന്തരാവസ്ഥയില്‍ കോഴിക്കോട്ടെ ഒരു ചെറുസദസ്സില്‍ തപസ്യ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തത് തിക്കോടിയനായിരുന്നു. തപസ്യയുടെ കൂടെ സഞ്ചരിച്ചരിക്കാന്‍ കക്കാടും ഉറൂബും കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥും കെ.എ കൊടുങ്ങല്ലൂരും ഉണ്ടായിരുന്നു. ആകാശവാണിയിലെ സഹപ്രവര്‍ത്തകരായിരുന്ന ഇവരുടെ പാത ഞാന്‍ പിന്തുടരാനിടയായത് ഒരിക്കലും യാദൃച്ഛികമല്ല. വി.എം കൊറാത്ത് പറഞ്ഞതുപോലെ അത് എനിക്കും തപസ്യക്കും ആത്മഭാവത്തിന്റെ നിയോഗമാണ്. വൈലോപ്പിള്ളി, എന്‍.വി കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണപിള്ള, ബാലാമണിയമ്മ, എം.വി. ദേവന്‍, പി. പരമേശ്വരന്‍, ജി.ശങ്കരപ്പിള്ള, കാവാലം തുടങ്ങിയവര്‍ സര്‍വാത്മനാ സഹകരിക്കുന്ന പ്രസ്ഥാനം നയിക്കുന്നതില്‍ വി.ടി യുടെയും ഇടശ്ശേരിയുടെയും ശിഷ്യനായ എനിക്ക് അഭിമാനനേയുള്ളൂ.”

തപസ്യയുടെ നേതൃത്വപദവി ഏറ്റെടുത്തശേഷം കോട്ടയത്തുവച്ചുനടന്ന ദശവാര്‍ഷികസമ്മേളനത്തില്‍ മലയാളത്തിന്റെ വിശ്വകഥാകാരന്‍ തകഴിയുടെയും ഒറിയ സാഹിത്യകാരനായ മനോജ്ദാസിന്റെയും സാന്നിധ്യത്തില്‍ അക്കിത്തം നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’  എന്ന സത്യത്തിലേക്ക് ലോകം എത്തിച്ചേരണമെന്നതാണ് തപസ്യയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി.  

ജി. ശങ്കരക്കുറുപ്പിനു ശേഷം മലയാളത്തില്‍ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച പൊറ്റക്കാടും തകഴിയും എം.ടി യും ഒ.എന്‍.വി യും തപസ്യവേദികളില്‍ മുഖ്യാതിഥികളായിട്ടുണ്ട്. ആ പുരസ്‌കാരത്തിനര്‍ഹരായ ശിവറാംകരന്ത്, അഖിലന്‍, ചന്ദ്രശേഖര കമ്പാര്‍ എന്നിവരും തപസ്യവേദിയെ സമ്പന്നമാക്കിയവരാണ്. തപസ്യയുടെ അമരക്കാരനായ മഹാകവി അക്കിത്തത്തിന് ആ ബഹുമതി ലഭിക്കണമെന്നത് തപസ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ ആത്മാവില്‍ ആയിരം സൗരമണ്ഡലത്തെ പ്രോജ്വലിപ്പിക്കുന്ന മലയാളത്തിന്റെ ആ കവിമനസ്സ് ഭാരതത്തിന്റെ സാംസ്‌കാരികമണ്ഡലം മുഴുവന്‍ പ്രസരിക്കുന്നതിനുവേണ്ടിയായിരുന്നു ആ പ്രാര്‍ഥന.

എം. ശ്രീഹര്‍ഷന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.