Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.ടി. ജലീല്‍ സമ്മതിക്കുന്നു; ഖുറാന്‍ മറയാക്കി സ്വര്‍ണം കടത്തിയിട്ടുണ്ടാവാം

ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാവാമെന്ന് ജലീല്‍ സമ്മതിക്കുന്നത് ആറു മാസത്തിനിടെ ഇതാദ്യം. കുടുങ്ങിയെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തു നടന്നിട്ടുണ്ടെങ്കിലും തനിക്ക് പങ്കില്ലെന്ന വാദവുമായി അഭിമുഖം നല്‍കിയതെന്നാണ് വിലയിരുത്തല്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 22, 2020, 07:33 pm IST
in Kerala

കൊച്ചി: ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ സമ്മതിച്ചു. നയതന്ത്ര ബാജേഗ് വഴിയും സ്വര്‍ണം കടത്തിയിട്ടുണ്ടാവാം. എന്നാല്‍ തനിക്ക് അറിയില്ല, റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. വ്യക്തിപരമായി  ഖുറാന്‍ സ്വീകരിച്ചിട്ടിെല്ലന്നും ലഭിച്ച 31 പായ്‌ക്കറ്റുകളും പൊട്ടിച്ചില്ലെന്നുമാണ് ജലീല്‍ പറയുന്നത്.  

ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാവാമെന്ന് ജലീല്‍ സമ്മതിക്കുന്നത് ആറു മാസത്തിനിടെ ഇതാദ്യം. കുടുങ്ങിയെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തു നടന്നിട്ടുണ്ടെങ്കിലും തനിക്ക് പങ്കില്ലെന്ന വാദവുമായി അഭിമുഖം നല്‍കിയതെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാരിന്റെ ചെലവ് കുറയ്‌ക്കാനാണ് സി ആപ്ടിന്റെ വാഹനത്തില്‍ ഖുറാന്‍ കടത്തിയതെന്നും ജലീല്‍ വിശദീകരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി നടക്കുന്നതാണെന്നും ജലീല്‍ പറയുന്നു. എന്നാല്‍, സി ആപ്ടും സര്‍ക്കാര്‍ സ്ഥാപനം തന്നെയാണെന്നും ഇങ്ങനെ ചെയ്യുന്നത് ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗമാണെന്നും ജലീല്‍ മറന്നു.  

എന്നെ ചോദ്യം ചെയ്ത കാര്യം എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിടാന്‍ പാടില്ലായിരുന്നു. അത് രഹസ്യമാക്കി വയ്‌ക്കണമായിരുന്നു. ഇഡിയുടെ പവിത്രത കാത്തുസൂക്ഷിക്കാനാണ് താന്‍ വിവരം മറച്ചുവച്ചത്, ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്ത കാര്യം നിഷേധിച്ചിട്ടില്ലെന്നാണ് ജലീല്‍ പറയുന്നത്. (എന്നാല്‍ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരോട് ചോദ്യം ചെയ്തിട്ടില്ലെന്നു തന്നെയാണ് ജലീല്‍ പറഞ്ഞിരുന്നത്.)  

ഖുറാന്‍ മറയാക്കി സ്വര്‍ണം കടത്തിയെന്ന സംശയത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്തത്. കസ്റ്റംസ്  രണ്ടു കേസുകള്‍ എടുത്തിട്ടുണ്ട്. ജലീലിന്റെ മൊഴികളില്‍ വൈരുധ്യമുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. യുഎഇയില്‍ നിന്ന് ഖുറാന്‍ കടത്തിയത് ജലീല്‍ പറഞ്ഞിട്ടാണെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആവശ്യപ്പെടാതെയാണ് ജലീല്‍ വിശുദ്ധഗ്രന്ഥം എത്തിച്ചതെന്ന് ചില മതപണ്ഡിതരും വെളിപ്പെടുത്തിയിരുന്നു. ഖുറാന്റെ എണ്ണത്തിലും തൂക്കത്തിലും വലിയ വ്യത്യാസവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന ജലീലിന്റെ പ്രസ്താവന പകുതി കുറ്റസമ്മതമാണെന്ന് കരുതുന്നു.  

എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും ചോദ്യം ചെയ്തതും ഒളിപ്പിച്ച മന്ത്രി, ഇക്കാര്യങ്ങള്‍ പുറത്തുവന്നപ്പോള്‍ പറയാന്‍ സൗകര്യമില്ലായിരുന്നുവെന്നാണ് പ്രതികരിച്ചത്. തൊട്ടുപിന്നാലെ തനിക്ക് വേണ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകയെ വിളിച്ച് അഭിമുഖം നല്‍കി.

രണ്ടു തവണ എന്‍ഫോഴ്‌സ്‌മെന്റും 10 മണിക്കൂര്‍ എന്‍ഐഎയും ചോദ്യം ചെയ്ത മന്ത്രി, അതിനു ശേഷം മാധ്യമപ്രവര്‍ത്തികരോടോ ഫേസ്ബുക്ക് പോസ്റ്റിലോ പറയാത്ത കാര്യമാണ് ഇപ്പോള്‍ സമ്മതിച്ചത്.  

രാജിവയ്‌ക്കുമോ?

ഉത്തരമില്ല

കൊച്ചി: നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് ഒരന്വേഷണ ഏജന്‍സിക്കും തനിക്കെതിരെ കുറ്റം കണ്ടെത്താന്‍ കഴിയില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. അന്വേഷണ റിപ്പോര്‍ട്ടില്‍ പേരു വന്നാല്‍ രാജിവയ്‌ക്കുമോയെന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്‌ക്കുമോയെന്ന് ചോദിച്ചപ്പോള്‍ എന്താണ് ധാര്‍മ്മിതകയെന്നായിരുന്നു മറുചോദ്യം.

എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കു മുന്‍പേയെത്തിയെന്ന വാര്‍ത്തകളും ജലീല്‍ നിഷേധിച്ചു. രാവിലെ ആറു മണിക്കെത്തി. ആറേ കാലിന് വിവര ശേഖരണം തുടങ്ങിയെന്നാണ് ജലീലിന്റെ മറുപടി. പത്തു മണിക്ക് ഹാജരാകാനാണ് പറഞ്ഞിരുന്നത് എങ്കിലും താങ്കളുടെ സൗകര്യപ്രദമായ സമയം ആകാമെന്ന് പറഞ്ഞിരുന്നു. അതിനാലാണ്, രാവിലെ ആറിനെത്തിയത്. ഒന്‍പതു മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയതെന്നത് തെറ്റാണ്. ജലീല്‍ പറയുന്നു.

Tags: കെ.ടി. ജലീല്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.