Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരര്‍ റിയാദില്‍ അറസ്റ്റിലായത് എന്‍ഐഎയുടെ അതീവ രഹസ്യ നീക്കത്തില്‍; ബെംഗളൂരു സ്‌ഫോടനത്തിന് ശേഷം ഷുഹൈബ് രക്ഷപ്പെട്ടത് പാക്കിസ്ഥാനിലേക്ക്

ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ല്‍ ബെംഗളൂരു സ്‌ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്‌ഫോടനക്കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതികൂടിയാണ് ഇയാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 10:09 am IST
inKerala

തിരുവനന്തപുരം/ ബെംഗളൂരു : ദല്‍ഹി, ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികളെ പിടികൂടാനായത് എന്‍ഐഎ അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെ പ്രത്യേക സംഘം രണ്ടാഴ്ച മുമ്പ് സൗദിയിലെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  

ലഷ്‌കര്‍ ഇ തോയ്ബ പ്രവര്‍ത്തകനായ ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചത്. ഭീകരവാദക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ രൂപീകരിച്ചതാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍. ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ കൂടിയാണ്.  

കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തി. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്. റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിങ്കഴാഴ്ച വൈകീട്ട് ആറേകാലോടെ തിരുവനന്തപുരത്ത് എത്തിച്ച് മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യംചെയ്തു.

ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ല്‍ ബെംഗളൂരു സ്‌ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്‌ഫോടനക്കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതികൂടിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണ് ഇയാളെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഇടയ്‌ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍ഐഎയ്‌ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് അവിടെ പിടികൂടാന്‍ നീക്കം നടത്തിയത്. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി ഭീകരവാദ സംഘടനകള്‍ക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

2008 ജൂലായ് 25-നാണ് ബെംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്‌ഫോടന പരമ്പരയുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേസില്‍ 31-ാം പ്രതിയാണ്. കേസിലെ നാലു പ്രതികള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേസിലെ 32 പ്രതികളില്‍ 26 പേരും മലയാളികളാണ്. കേസില്‍ ഏഴു പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എട്ടിലധികം സ്‌ഫോടനക്കേസുകളില്‍ ഷുഹൈബ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട് സ്‌ഫോടനക്കേസുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്.  

Tags: എൻ‌ഐ‌എterroristsarrestLashkar-e-TaibaRiyadh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

പുതിയ വാര്‍ത്തകള്‍

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.