കൊച്ചി: ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനക്കണക്കാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ 537 പേര്‍ക്കാണ് കൊറോണ പോസിറ്റീവായത്. ഇതോടെ 11608 പേര്‍ക്ക് ജില്ലയില്‍ കൊറോണ പോസിറ്റീവായിട്ടുണ്ട്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയെണ്ണവും 20000 കടന്നു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20522 ആണ്. ഇതില്‍ 18,163 പേര്‍ വീടുകളിലും 172 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലും 2187 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3823 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1367 ആണ്.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 517 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. ഏഴ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 21 പേര്‍ പുറത്തുനിന്നെത്തിയവരും. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഫോര്‍ട്ട് കൊച്ചിയിലാണ് 37 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പാമ്പക്കുടയില്‍ 27 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കൊറോണ പോസിറ്റീവായി. അയ്യപ്പന്‍ കാവില്‍ തൃശ്ശൂര്‍, കോട്ടയം. പാലക്കാട്, പത്തനംതിട്ട സ്വദേശികള്‍ ഉള്‍പ്പെടെ 27 പേര്‍ക്കും തൃപ്പൂണിത്തുറിയില്‍ രണ്ട് ആലപ്പുഴ സ്വദേശികള്‍ ഉള്‍പ്പെടെ 26 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.
തൃക്കാക്കര 21, രായമംഗലം-16, കുമ്പളം-15, ആലങ്ങാട്-12, വടക്കേക്കര-11, മൂവാറ്റുപുഴ, കോട്ടുവള്ളി, ഐഎന്‍എച്ച്എസ്, എറണാകുളം, പായിപ്ര-10, ഏഴിക്കര, മട്ടാഞ്ചേരി-9, കളമശേരി, കുന്നത്തുനാട്, ചേന്ദമംഗലം-8, മൂക്കന്നൂര്‍, നെടുമ്പാശേരി, തോപ്പുംപടി-7, എടത്തല, ഏലൂര്‍, ചിറ്റാറ്റുക്കര, മരട്, പള്ളുരുത്തി-6, ഇലഞ്ഞി, കറുക്കുറ്റി, കോട്ടയം-5, അങ്കമാലി, ആലുവ, കോതമംഗലം, മുളവുകാട്, മുടക്കുഴ-4. ഇടക്കൊച്ചി, ഇടുക്കി, ഒക്കല്‍, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, കൂവപ്പടി, മൂത്തക്കുന്നം, മഞ്ഞപ്ര, പെരുമ്പാവൂര്‍, നായരമ്പലം, തിരുവാണിയൂര്‍-3. അയ്യമ്പുഴ, ആവോലി, ആലപ്പുഴ, ഇടപ്പള്ളി, ഉദയംപേരൂര്‍, കടമക്കുടി, കലൂര്‍, കീഴ്മാട്, ചളിക്കവട്ടം, ചൂര്‍ണിക്കര, പട്ടിമറ്റം, പാലാരിവട്ടം, മഴുവന്നൂര്‍, മുളന്തുരുത്തി, മൂവാറ്റുപുഴ-2. അശമന്നൂര്‍, ആയവന, എളമക്കര, കാലടി, കുട്ടമ്പുഴ, കുന്നുകര, കൊല്ലം, കോടനാട്, കോന്തുരുത്തി, ചിറ്റൂര്‍, ഞാറയ്‌ക്കല്‍, തേവര, നോര്‍ത്ത് പറവൂര്‍, പനമ്പിള്ളി നഗര്‍, പല്ലാരിമംഗലം, പാണ്ടിക്കുടി, പിറവം, പൂതൃക്ക, പോണേക്കര, മഞ്ഞാളൂര്‍, മലയാറ്റൂര്‍, മൂലംകുഴി, രാമമംഗലം, ശ്രീമൂലനഗരം , സൗത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു.
ഇന്നലെ 289 പേര്‍ രോഗ മുക്തരായി.ഇന്നലെ 709പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1413 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന്് ഒഴിവാക്കി.ഇന്നലെ 209 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 225 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്നലെ പരിശോധനയുടെ ഭാഗമായി 952 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1316 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1028 ഫലങ്ങളള്‍ ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: