കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രാനിയന്ത്രണം കേരള ഹൈക്കോടതി എടുത്തുമാറ്റി. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. അന്തര്‍ സംസ്ഥാന അതിര്‍ത്തി റോഡുകളെല്ലാം തുറക്കാന്‍ ഹൈക്കോടതി ഉത്തരവായി.
കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പാലിക്കാതെ അതിര്‍ത്തി റോഡുകള്‍ അടച്ച് അതിര്‍ത്തി പ്രദേശത്തുള്ളവരെയടക്കം ബുദ്ധിമുട്ടിക്കുന്ന കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ കേസിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ഇനി മുതല്‍ ഇതര സംസ്ഥാനത്തു നിന്ന് വരുന്നവര്‍ ജാഗ്രത പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കിയാല് മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: