Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊടിയേറ്റ് ഇന്ന്

അബുദാബിക്ക് പുറമെ ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറുന്നു. അമ്പത്തിമൂന്ന് നാള്‍ നീളുന്ന ഐപിഎല്ലില്‍ അറുപത് മത്സരങ്ങള്‍ ഉണ്ടാകും. എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഫൈനല്‍ നവംബര്‍ പത്തിന് നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2020, 03:00 am IST
in Cricket

അബുദാബി: കൊറോണ കാലത്ത് മരുഭൂമിയില്‍ ഒരു വെടിക്കെട്ട് പൂരത്തിന് കൊടിയേറുകയായി. ആരാധകര്‍ക്ക് ഹരം പകരുന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് യുഎഇയില്‍ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി മാറ്റുരയ്‌ക്കും. അബുദാബിയിലാണ് മത്സരം. രാത്രി 7.30 ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

അബുദാബിക്ക് പുറമെ ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറുന്നു. അമ്പത്തിമൂന്ന് നാള്‍ നീളുന്ന ഐപിഎല്ലില്‍ അറുപത് മത്സരങ്ങള്‍ ഉണ്ടാകും. എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഫൈനല്‍ നവംബര്‍ പത്തിന് നടക്കും.

കൊറോണയുടെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. കളിക്കാര്‍ ബയോ ബബിള്‍ സര്‍ക്കിളിലാണ് ജീവിക്കുക. താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് കളിസ്ഥലത്തേക്ക്  മാത്രമേ പോകാന്‍ അനുവാദമുള്ളൂ.

ഇന്ത്യയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുന്നത്. 2014ല്‍ ഐപിഎല്ലിന് ചില മത്സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. ആ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ചാമ്പ്യന്മാരായത്.

അബുദാബിയിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനാണ് മുന്‍ തൂക്കം. കഴിഞ്ഞ തവണ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണിവര്‍. ചെന്നൈയെ കീഴടക്കി മുംബൈ കിരീടവും നേടി. ഇത്തവണയും ശക്തമായ ടീമിനെ തന്നെയാണ് രോഹിത് ശര്‍മ ക്യാപ്റ്റനായ മുംബൈ കളിക്കളത്തില്‍ ഇറക്കുന്നത്. രോഹിത്, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക്, ക്രുണാല്‍ പാണ്ഡ്യ, കീരോണ്‍ പെള്ളാര്‍ഡ് എന്നിവര്‍ അണനിരക്കുന്ന ശക്തമായ ബാറ്റിങ് നിരയാണ് അവരുടെത്. ട്രെന്‍ഡ് ബോള്‍ട്ടും നേഥന്‍ കോര്‍ട്‌ലര്‍ നൈലുമാണ് ബൗളിങ് ശക്തികള്‍.

ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശക്തികേന്ദ്രം. ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ബ്രാവോ ബാറ്റിങ്ങില്‍ ചെന്നൈയുടെ കരുത്ത്. ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും വ്യക്തിപരമായ കാരണങ്ങാല്‍ പിന്മാറിയത് ചെന്നൈക്ക് തിരിച്ചടിയാണ്. റെയ്‌നയ്‌ക്ക് പകരക്കാരനായ ഋതുരാജ് ഗെയ്‌ക്കുവാദ് കൊറോണ ബാധിച്ച് ക്വാറന്റൈനിലുമാണ്.

ദല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയാണ് ഐപിഎല്ലില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.