കോട്ടയം: നമ്മുടെ പിള്ളേരെ തല്ലുന്നത് കാണുമ്പോള്‍ നോക്കി നില്ക്കാന് പറ്റുമോയെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന് നമ്പൂതിരി. യുവമോര്‍ച്ചയുടെ കോട്ടയം എസ്പി ഓഫീസ് മാര്‍ച്ചിനിടെ പരുക്ക് പറ്റിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തിലാണ് നാരായണന് നമ്പൂതിരി അടക്കമുള്ളവര്‍ക്ക് പരുക്കേറ്റത്. ബാരിക്കേഡിന് സമീപം നിന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആക്രമം അഴിച്ചുവിട്ടുകയായിരുന്നു് ഇത് തടയുന്നതിനിടെയാണ് നാരായണന് നമ്പൂതിരിക്ക് പരുക്കേറ്റത്.
സംഘര്‍ഷത്തില്‍ നാരായണന് നമ്പൂതിരിക്ക് പുറമെ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, ബിജെപി ജില്ലാ സെക്രട്ടറി ലാല്‍കൃഷ്ണ, യുവമോര്‍ച്ച വൈക്കം നിയോജക മണ്ഡലം നേതാവ് ശ്യാം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസിന്റെ ചവിട്ടില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അഖില്‍ രവീന്ദ്രനെ മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: