Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവസ്വരൂപം ഓങ്കാരം

പ്രശ്‌നോപനിഷത്ത് ഒരു വിചിന്തനം 06

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Sep 17, 2020, 09:25 pm IST
inSamskriti

അഞ്ചാം പ്രശ്‌നം

പ്രശ്‌നോപനിഷത്തിലെ  പിപ്പലാദമഹര്‍ഷിയുടെ മനോവിജ്ഞാനീയം മഹോജ്ജ്വലം തന്നെ. ശിബിയുടെ പുത്രനായ സത്യകാമന്‍ ആചാര്യനോടു ചോദിച്ചു, ‘ജീവിതകാലം മുഴുവന്‍ ഓങ്കാരത്തെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ ഏതുലോകത്തെയാണ് പ്രാപിക്കുക? (യഃ ഹ വൈ പ്രായണാന്തം ഓങ്കാരം അഭിധ്യായീത സഃ തേന കതമംലോകം വാവ ജയതി?)

ആറ് മന്ത്രങ്ങളില്‍ പിപ്പലാദന്‍ സത്യകാമന്റെ സന്ദേഹത്തിന് സമാധാനം നല്‍കുന്നു. ഭാസുരഭൂമിയായ ഭാരതം ലോകത്തിന് നല്‍കിയിരിക്കുന്ന പരിപാവനമന്ത്രമാണ് ‘ഓം.’ ‘ഗിരാം ഏകം അക്ഷരം  ഓം.’ അതായത് ഏകാക്ഷരപദമായ ഓം വൈദികസാഹിത്യത്തിന്റെ തൊടുകുറിയാണ്. പ്രണവം, ഉദ്ഗീഥം എന്നൊക്കെയും ഓങ്കാരത്തിന് പകരംപദങ്ങള്‍. ഓങ്കാരം ധ്യാനിക്കുമ്പോള്‍ അകാരം ഉകാരത്തിലും ഉകാരം മകാരത്തിലും മകാരം ഉച്ചരിച്ച് പ്രകടമാക്കാനാവാത്ത ശാന്തിയിലും മഗ്നമാവുകയാണ്.  

അകാരം

മിക്ക ഭാഷകളിലും ആദ്യക്ഷരം അകാരമാണ്. ഓങ്കാരത്തിലെ ആദ്യക്ഷരമായ അകാരത്തില്‍ ഋഗ്വേദം, ഗാര്‍ഹപതദ്യാഗ്നി, പൃഥിവി എന്നിവ ഉള്‍ക്കൊള്ളുന്നുവെന്ന് ബ്രഹ്മവാദികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചഭൂതങ്ങള്‍, സ്ഥൂലശരീരം, പഞ്ചതന്മാത്രകള്‍, പഞ്ചേന്ദ്രിയങ്ങള്‍, വിശ്വന്‍ എന്ന ജീവസത്ത ഇത്രയും അകാരത്തിലടങ്ങിയിരിക്കുന്നു. അകാരത്തില്‍ ധര്‍മം സൃഷ്ടിയും അധിദേവത ബ്രഹ്മവും. ജാഗ്രദവസ്ഥയെ അകാരം പ്രതിനിധീകരിക്കുന്നു. സ്ഥൂല പ്രപഞ്ചവും വിരാട് സ്വരൂപവും അകാരത്തിന്റെ പ്രതിഛന്ദമാണ്.  

ഉകാരം

യജുര്‍വേദം, ആകാശം, ദക്ഷിണാഗ്നി, ദേവശ്രേഷ്ഠനായ വിഷ്ണുവിന്റെ സ്വരൂപം ഇവ ഉകാരത്തിലടങ്ങുന്നു. ഉകാരത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍, മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയും അന്തര്‍ഭവിച്ചിട്ടുണ്ട്. ഒപ്പം തൈജസന്‍ എന്ന ജീവസത്തയും. ഉകാരത്തിന്റെ ധര്‍മം സ്ഥിതിയും അധിദേവത വിഷ്ണുവുമത്രെ. സ്വപ്‌നാവസ്ഥയെയാണ് ഉകാരം പ്രകാശിപ്പിക്കുന്നത്. സൂക്ഷ്മപ്രപഞ്ചവും അണുസ്വരൂപവും ഉകാരത്തിന്റെ പ്രതിബിംബവുമാണ്.  

മകാരം

സാമവേദം, സ്വര്‍ഗം, ആഹവനീയാഗ്നി, പരമേശ്വരം ഇവയുടെ സ്വരൂപം മകാരത്തിലടങ്ങുന്നു. മകാരം സുഷുപ്താവസ്ഥയെ പ്രതിനിധീകരിക്കുന്നു. പ്രാജ്ഞന്‍ എന്ന ജീവസ്വരൂപവും ഇതിലന്തര്‍ഭവിച്ചിട്ടുണ്ട്.

ഓങ്കാരത്തെ അഭിധ്യാനിക്കുന്ന ഒരുവന്‍ പരമാത്മാവെന്ന് പറയുന്ന പുരുഷനെ കാണും. പ്രശ്‌നോപനിഷത്തിലെ ഈ മന്ത്രം നോക്കുക.  

തി സ്രോ മാത്രാ മൃത്യുമത്യഃ പ്രയുക്താ അന്യോന്യസക്താ അനവിപ്രയുക്താഃ

ക്രിയാസു ബാഹ്യാഭന്തര  

മധ്യമാസു

സമ്യക് പ്രയുക്താസു  

ന കമ്പതേജ്ഞഃ (06)

ജാഗ്രത് സ്വപ്‌നസുഷുപ്ത

പുരുഷന്മാരെ അവരുടെ സ്ഥാനങ്ങളോടുകൂടി മാത്രാത്രയ (അ, ഉ, മ) രൂപമായ ഓങ്കാരം തന്നെയായി കാണുമ്പോള്‍ അങ്ങനെ കാണുന്നവന്‍ സര്‍വാത്മാവായും ഓങ്കാരമയനായും തീരുന്നു.

ഋക്കുകളെക്കൊണ്ട് മനുഷ്യലോകത്തെയും യജുസ്സുകളെക്കൊണ്് ചന്ദ്രലോകത്തെയും സാമങ്ങളെക്കൊണ്ട് ബ്രഹ്മലോകത്തെയും പ്രാപിക്കുന്നു. അതായത് അ, ഉ, മ എന്നീ മാത്രകളുടെ അനുധ്യാനത്താല്‍ പരബ്രഹ്മപ്രാപ്തി ഫലം. ഛാന്ദോഗ്യോപനിഷത്തിന്റെ ഒന്നാം ഖണ്ഡം തുടങ്ങുന്നതിങ്ങനെ:  

ഓമിത്യേകാക്ഷരമുദ്ഗീത

മുപാസിതം…. ‘കാരിക തുടരുന്നു;

‘ഏഷാം ഭൂതാനാം പൃഥിവീരസഃ

പൃഥിവ്യാ അപോ രസഃ

അപാമോഷധയോ രസഃ

ഓഷധീനാം പുരുഷോരസഃ

പുരുഷസ്യ വാഗ്രസോ

വാച ഋഗ് രസ

ഋചഃ സാമരസഃ

സാമ്‌ന ഉദ്ഗീഥോരസഃ’

ചരാചരാത്മകമായ ഈ ഭൂതങ്ങളുടെയെല്ലാം രസം പൃഥിവി. പൃഥിവിയുടെ രസം ജലം. ജലത്തിന്റെ രസം ഓഷധികള്‍. ഓഷധികളുടെ രസം പുരുഷന്‍. പുരുഷന്റെ രസം വാക്ക്. വാക്കിന്റെ രസം ഋക്ക്. ഋക്കിന്റെ രസം സാമം. സാമത്തിന്റെ രസം ഓം എന്ന പ്രണവം, ഉദ്ഗീഥം. ഓങ്കാരോപാസകന്‍ അമൃതപ്രാ

പ്തിക്കര്‍ഹനാകുന്നു.

ഭരദ്വാജപുത്രനായ സുകേശന്‍ പ്രശ്‌നവുമായെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.