Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിപിഎമ്മിനെ വലച്ച് കോടിയേരി- ജയരാജന്‍ പോര്

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 17, 2020, 07:46 am IST
in News

തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്‍-ഇ.പി. ജയരാജന്‍ പോര് സിപിഎമ്മിനെ വലയ്‌ക്കുന്നു. ഇരുകൂട്ടരും എതിരായ വാര്‍ത്തകള്‍ പരസ്പരം ചോര്‍ത്തി നല്‍കുന്നതായാണ് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയരുന്നത്. അനുനയിപ്പിക്കാനുള്ള പിണറായി വിജയന്റെ ശ്രമവും പരാജയപ്പെട്ടതായാണ് സൂചന. ഇതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടി.

ഏറ്റവുമൊടുവില്‍ സ്വപ്‌നയുമൊത്തുള്ള  മകന്‍ ജെയ്‌സന്റെ ചിത്രം പുറത്തുപോയതിന് പിന്നിലും കോടിയേരിയാണെന്ന നിഗമനത്തിലാണ് ജയരാജന്‍. നേരത്തെ ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന് കോടിയേരിയും പാര്‍ട്ടി വൃത്തങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പോരിന് പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറിയായ ആദ്യകാലത്ത് ഇടവും വലവും കാത്തത് കോടിയേരിയും ജയരാജനുമായിരുന്നു.  

ഇടക്കാലത്ത് എം.എ. ബേബി, തോമസ് ഐസക്ക് എന്നിവരുമായി ചേര്‍ന്ന് കോടിയേരി പുതിയ ചേരിക്ക് നീക്കം തുടങ്ങിയതോടെ പിണറായി ബന്ധം ജയരാജന്‍ ദൃഢമാക്കി കുറുമുന്നണി നീക്കം പരാജയപ്പെട്ട് കോടിയേരി തിരിച്ചത്തിയെങ്കിലും പിണറായി മുമ്പത്തെപ്പോലെ വിശ്വാസത്തിലെടുത്തില്ല.  

പിണറായിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ തന്നെ മറികടന്ന് ജയരാജന്‍ വളരുന്നതായി തോന്നിയ കോടിയേരി ജയരാജനെതിരായ നീക്കം ശക്തിപ്പെടുത്തി. ഇതിനിടയില്‍ കിളിരൂര്‍-കവിയൂര്‍ കേസുകളില്‍ ബിനീഷ് കോടിയേരിയുടേയും മറ്റുചില നേതാക്കളുടേയും പേര് ഉയര്‍ന്നുവന്നു. ഈ പേരുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇ.പി.ജയരാജനാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. ബിനീഷിനെതിരെ പിന്നീട് ഉയര്‍ന്നു വന്ന പല കേസുകളും മാധ്യമ ശ്രദ്ധയില്‍ എത്തിച്ചതിനു പിന്നിലും ജയരാജന്റെ ഇടപെടല്‍ കോടിയേരി സംശയിക്കുന്നുണ്ട്.  

പിണറായിയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വവും അണികളും കോടിയേരിയെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിണറായി ജയരാജന് വേണ്ടി വാദിച്ചു. കോടിയേരി അന്ന് പിബി അംഗമാണ്. ജയരാജന്‍ കേന്ദ്രക്കമ്മിറ്റി അംഗവും. പിബി അംഗത്തിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ടെന്നും  കേന്ദ്രക്കമ്മിറ്റിയംഗം സെക്രട്ടറിയാകുന്നതാണ് നല്ലതെന്നുമായിരുന്നു പിണറായിയുടെ വാദം.  

ജയരാജന് പക്ഷേ പിന്തുണ കുറവായിരുന്നു. കണ്ണൂരില്‍ നിന്നുള്ള മറ്റ് നേതാക്കളും വി.എസ് വിഭാഗവും ദേശീയ നേതൃത്വവും കോടിയേരിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിയില്‍ പിണറായിയാണ് അവസാന വാക്ക് എന്ന് ധരിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് കോടിയേരി സെക്രട്ടറിയായത്. പാര്‍ട്ടി സെക്രട്ടറി പദം സ്വപ്‌നം കണ്ടിരുന്ന ജയരാജനേറ്റ തിരിച്ചടിയായി അത്.

തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ആദ്യം പോയത് വിഎസിനെ കാണാനാണ്. എന്നാല്‍ സെക്രട്ടറിയായ ശേഷം പിണറായിയുമായി പോരിനല്ല ,അനുനയത്തിനാണ് കോടിയേരി ശ്രമിച്ചത്. ഇ.പി.ജയരാജന്‍ പലപ്പോഴും അതിനൊരു തടസമായി. മന്ത്രിയായ ഉടനെ ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ആദ്യം രാജിയാവശ്യപ്പെട്ടത് കോടിയേരിയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന് കോടിയേരി നിര്‍ബന്ധം പിടിച്ചതോടെയാണ് രാജി അനിവാര്യമായത്. ഇരുവരും തമ്മിലുള്ള പോര് മുറുകുന്നതോടെ മക്കള്‍ മാഹാത്മ്യവും അരമനരഹസ്യവും അങ്ങാടിപ്പാട്ടാകുന്നതാണ് പാര്‍ട്ടിയെ വലക്കുന്നത്.  

ഇ.പി. ജയരാജനെതിരെ കോടിയേരി നിരവധി തവണ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പിണറായിയെ മറികടന്ന് ജയരാജനെതിരെ ഒരു നടപടിയും എടുക്കാന്‍ നേതൃത്വം തയാറായിട്ടില്ല. ഇപ്പോള്‍ സ്വപ്നയുമൊത്തുള്ള മകന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നില്‍ കോടിയേരിയുടെ മകനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിഞ്ഞുള്ള നീക്കമാണിതെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ജയരാജനും പരാതി നല്‍കിയിട്ടുണ്ട്.

Tags: cpmഇ.പി. ജയരാജന്‍kodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.