Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൂറ്റന്‍ മലകളും മലയിടുക്കുകളും അരുവികളുമായി സുന്ദരിയായി കല്ലേലിയുണ്ടവിടെ… ഈ പുഴ കടന്നെത്തിയാല്‍ മതി!!!

നാട്ടിലെ ആളുകള്‍ കാട് വാഴാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടു. ഇപ്പോള്‍ ഒരേ ഊരില്‍ തന്നെ താമസിക്കാനെ കഴിയൂ. പുരയിടത്തില്‍ റബ്ബറും, വാഴയും കുരുമുളകുമൊക്കെ ഇപ്പോള്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2020, 05:31 pm IST
in Travel

കോതമംഗലത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. കുട്ടമ്പുഴയാര്‍(പെരിയാറിന്റെ ചേരുന്ന ഒരു  കൈവഴി) കുട്ടമ്പുഴ പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നു. ബ്ലാവനയില്‍ നിന്നും ജങ്കാറിലൂടെ അക്കരെയെത്തി ആറര കിലോമീറ്ററോളം പോയാല്‍ കല്ലേലി എന്ന സ്ഥലത്ത് എത്താം. കേരളത്തിലെ ഏറ്റവും വലിയ വാര്‍ഡാണിത്.  കൂറ്റന്‍ മലകളും മലയിടുക്കുകളും അരുവികളും കല്ലേലിയെ സുന്ദരിയാക്കുന്നു.  

ഏകദേശം, മുന്നൂറ്റിയെമ്പതോളം വീടുകളാണ് കല്ലേലിമേട്ടില്‍ ഒമ്പതോളം മുതുവാന്‍ കോളനികളിലായി താമസിക്കുന്നത്. അതില്‍ കല്ലേലിയില്‍ മാത്രം നാട്ടില്‍ നിന്നും കുടിയേറിയവരാണ്. മറ്റ് ഊരുകളിലെല്ലാം ആദിവാസികളായ മുതുവാന്‍മാര്‍ താമസിച്ചു വരുന്നു. ഊരു വിട്ട് പുതിയ സ്ഥലം കണ്ടെത്തി കൃഷിയിറക്കി അവിടുത്തെ  വിളവെടുത്ത് കഴിഞ്ഞാല്‍ അടുത്ത സ്ഥലത്ത് പോയി കൃഷി ചെയ്യുകയാണ് ഇവരുടെ രീതി. നാട്ടിലെ ആളുകള്‍ കാട് വാഴാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടു. ഇപ്പോള്‍ ഒരേ ഊരില്‍ തന്നെ താമസിക്കാനെ കഴിയൂ. പുരയിടത്തില്‍ റബ്ബറും, വാഴയും കുരുമുളകുമൊക്കെ ഇപ്പോള്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.  

സംരക്ഷിത വനപ്രദേശത്ത് പോയി കാട്ടു തേനും ഔഷധങ്ങളും ശേഖരിച്ചു ഇവര്‍ ഉപജീവനം നടത്തുന്നു. കുഞ്ചിപ്പാറ, വാരിയം, തലവെച്ചുപാറ തേര, മാപ്പിളപ്പാറ, കാണത്തിക്കുടി, മണിക്കുടി, മീന്‍കുളം എന്നിങ്ങനെ ചെറിയ ചെറിയ ഊരുകളിലായിട്ടാണ് ഇവരുടെ വാസം .ഓരോ ഊരും തമ്മില്‍ ആറും പത്തും കിലോമീറ്റര്‍ അകലം വരും .കാട്ടാന ശല്യം വ്യാപകമാണ്. ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്, വെള്ളമില്ല, വെളിച്ചമില്ല, നല്ല റോഡില്ല വൈദ്യുതിയില്ല. എല്ലാം ഇവര്‍ക്ക് വേണം പക്ഷെ, സര്‍ക്കാറുകള്‍ പലതും മാറിമാറി വന്നെങ്കിലും, പദ്ധതികള്‍ പലതും വന്നെങ്കിലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. കുന്നോളം വാഗ്ദാനങ്ങള്‍ കുന്നിക്കുരുവോളം ലഭ്യമല്ല. ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ഇത്രയുംപേരെ ഒരേ സ്ഥലത്ത്  അവഗണിക്കപ്പെട്ടു കിടക്കുന്നത് ഒരിടത്തും കാണില്ല. 

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഖദറിട്ട വേഷങ്ങള്‍ പുഞ്ചിരിയും ചുണ്ടില്‍ തിരുകി കടന്ന് വരും. പിന്നെ വാഗ്ദാനങ്ങളുടെ പെരുമഴ. വോട്ടിന്റെ തലേ ദിവസം മദ്യത്തിന്റെ നീരാട്ട്. വോട്ടുകുത്തി കഴിഞ്ഞാല്‍ പിന്നെ ഒരു വാഗ്ദാനക്കാരെയും അടുത്ത തെരഞ്ഞെടുപ്പ് വരാതെ  മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലന്ന് ഇവര്‍ക്ക് പരാതിയുണ്ട്. എട്ട്  വര്‍ഷമായി വിവിധ ഘട്ടങ്ങളായി പതിനെട്ട് ലക്ഷം രൂപ മുടക്കി കഴിഞ്ഞ കുടിവെള്ള പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. ഇപ്പോള്‍ വീണ്ടും രാഷ്‌ട്രീയക്കാര്‍ എത്തുമെന്ന് അവര്‍ക്ക് അറിയാം. അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു മാറ്റത്തിന് അവര്‍  ആഗ്രഹിക്കുന്നു.

Tags: ടൂറിസംയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.