പാലക്കാട് : ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പലാക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധക്കാര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തി വീശിയിരുന്നു. മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തില്‍ കയറ്റാനായി ശ്രമം നടത്തിയെങ്കിലും ഇത് തടസപ്പെട്ടു. തുടര്‍ന്ന് പ്രവര്‍ത്തരെ ലാത്തിച്ചാര്‍ജ് നടത്തി ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇരുനൂറോളം പ്രവര്‍ത്തകരാണ് ലാത്തിച്ചാര്‍ജില്‍ പങ്കെടുത്തത്. യുവമോര്‍ച്ചയ്ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച റോഡ് ഉപരോധിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ്. കണ്ണൂരിലും കൊല്ലത്തും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരേയും പോലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: