Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സുകൃതജന്മം സഫലമീ ജീവിതം

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആര്‍എസ്എസ് പ്രചാരകനായി മാറി, പിന്നീട് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി വിജയഭാരതം മാസികയുടെ എഡിറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇന്നലെ വിടപറഞ്ഞ മാ. വീരബാഹു. 1968ല്‍ പ്രചാരകനായ ഇദ്ദേഹം തിരുനെല്‍വേലി സ്വദേശിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 03:00 am IST
in Article

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആര്‍എസ്എസ് പ്രചാരകനായി മാറി, പിന്നീട് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി വിജയഭാരതം മാസികയുടെ എഡിറ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇന്നലെ വിടപറഞ്ഞ മാ. വീരബാഹു. 1968ല്‍ പ്രചാരകനായ ഇദ്ദേഹം തിരുനെല്‍വേലി സ്വദേശിയാണ്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും പ്രചാരകനായിപ്രവര്‍ത്തിച്ചു. പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെല്ലാം സമൂലമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കന്യാകുമാരി ജില്ലയില്‍ വിളവംകോട് താലൂക്ക് പ്രചാരകായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിനോട് ചേര്‍ന്ന പ്രദേശമാണത്. കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്നു അന്ന് അവിടം. ആ ഭാഗത്തെ ആറ് നിയോജകമണ്ഡലങ്ങളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളും  കമ്യൂണിസ്റ്റ്കാരുടെ കേന്ദ്രമായിരുന്നു. വീരബാഹു വലിയ ഭീഷണിയാണ് അവിടെ നേരിട്ടത്. പ്രവര്‍ത്തനം നിര്‍ത്തി തിരിച്ചു പോകണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. എന്നാല്‍ പിറ്റേന്ന് നേരിട്ട് പാര്‍ട്ടി ഓഫീസില്‍ കയറിച്ചെന്ന് ആര്‍ക്കാണ് തന്നെയിവിടെ നിന്ന് പറഞ്ഞയക്കാന്‍ ധൈര്യമുള്ളത് എന്ന് നേരിട്ട് നേതാക്കളുടെ മുഖത്ത് നോക്കി ചോദിക്കുകയായിരുന്നു അദ്ദേഹം. അവിടെ ആദ്യമായിട്ടായിരുന്നു കമ്മ്യൂണിസ്റ്റ് ഭീഷണിയെ ഒരാള്‍ അത്തരത്തില്‍ നേരിട്ടത്.  തനിച്ചെത്തിയ ആര്‍എസ്എസ് പ്രചാരകന്റെ വെല്ലുവിളി ഏറ്റെടുക്കാനാവാതെ നേതാക്കള്‍ പാര്‍ട്ടി ഓഫീസ് വിട്ട് ഓടുകയായിരുന്നു. ഇന്നവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പേരിനുപോലുമില്ലാത്ത പ്രദേശമായി മാറി. 1970 കളില്‍ വിരബാഹു തുടങ്ങിവെച്ച പ്രവര്‍ത്തനം മൂലമാണ് ഈ മാറ്റമുണ്ടായത്.

അടിയന്തിരാവസ്ഥക്കാലത്ത് 19 മാസം ജയില്‍ വാസം അനുഷ്ഠിച്ച അദ്ദേഹം ജയില്‍ വിമോചനത്തിനുശേഷം വെല്ലൂര്‍ ജില്ലാ, വിഭാഗ് പ്രചാരക് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാരതത്തിന്റെ ചരിത്രത്തില്‍ സവിശേഷതയാര്‍ന്ന സംഭവമാണ് ഓര്‍മവരുന്നത്. വെല്ലൂര്‍ ജലകണ്ഡേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയെ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിഷ്ഠ നാല് കിലോമീറ്റര്‍ അകലെയുള്ള സത്വാചരി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. പിന്നീട് വൈദേശീക ഭരണകാലത്തൊന്നും ക്ഷേത്രം തുറന്നു ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 1806 ല്‍ അവിടെ വെല്ലൂര്‍ കലാപം നടന്നു. സ്വാതന്ത്ര്യത്തിന് ശേഷം സ്ഥലവും പരിസരവും ആര്‍ക്കിയോളജിവകുപ്പിന്റെ കൈയിലായിരുന്നു. 1980 ല്‍ ഹിന്ദുമുന്നണി ആരംഭിച്ച ശേഷം ക്ഷേത്രം തുറന്ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന ആവശ്യമുയര്‍ന്നു. 300 വര്‍ഷം പൂട്ടിക്കിടന്ന ക്ഷേത്രം 1981 മാര്‍ച്ച് 16 ന് തുറക്കാനിടയായത് വീരബാഹുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളായിരുന്നു.

നല്ല പ്രാസംഗികനായിരുന്നു തമിഴില്‍ ഏറെ പാണ്ഡിത്യമുള്ള അദ്ദേഹം. ഭാരതീയ വിചാരം പ്രചരിപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും പ്രസംഗവും. സംഘത്തിന്റെ തമിഴ്‌നാട് പ്രാന്തശാരീരിക് ശിക്ഷണ്‍ പ്രമുഖായി അദ്ദേഹം ഒരു ദശകക്കാലം പ്രവര്‍ത്തിച്ചു. വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുമുന്നണി എന്നീ സംഘടനകളുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏത് പ്രതിസന്ധികളെയും അതിജീവിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അസാമാന്യമായ സംഘടനാ കുശലതയായിരുന്നു ആ മുതിര്‍ന്ന പ്രചാരകന്‍ പ്രകടിപ്പിച്ചത്. നിറഞ്ഞ ചിരിയോടെ സ്വയം സേവകര്‍ക്ക് എന്നും പ്രേരണ നല്‍കുന്നതായിരുന്നു ആ ജീവിതം. വിദ്വേഷമോ, നീരസമോ ഇല്ലാതെ അദ്ദേഹം എല്ലാവരുമായും ഇടപെട്ടു. പ്രവര്‍ത്തനത്തില്‍ ഏറെ പിന്നാക്കം നിന്നിരുന്ന വെല്ലൂര്‍ മേഖലയില്‍ വലിയ മാറ്റമാണ് അദ്ദേഹമുണ്ടാക്കിയത്. ഈ മേഖലയില്‍ 1980 കളില്‍ നിരവധി വിദ്യാലയങ്ങള്‍ ആരംഭിച്ചു. എളിയ നിലയില്‍ തുടങ്ങിയ സരസ്വതി വിദ്യാലയങ്ങള്‍ ഇന്ന് വളര്‍ന്ന് വലുതായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുള്ള സ്ഥാപനങ്ങളായി മാറി. ഏഴോളം വിദ്യാലയങ്ങളുള്ള ഒരു ശൃംഖലയായി അത് ആ മേഖലയില്‍ മാറികഴിഞ്ഞു. ഇളയമകനായതിനാല്‍ അച്ഛനെയും അമ്മയേയും പരിചരിക്കാനുള്ള ഉത്തരവാദിത്വവും വീരബാഹു അവസാനകാലം നിറവേറ്റി. തമിഴ്‌നാട്ടിലെ സംഘപ്രവര്‍ത്തനത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ കാര്യകര്‍ത്താവായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് സുഖമായിരിക്കുന്നുവെന്ന സന്ദേശം അയച്ച അദ്ദേഹം ഇത്ര പെട്ടെന്ന് വിടപറഞ്ഞത് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി ലഭിക്കട്ടെയെന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ആ ജീവിതം സ്വയം സേവകര്‍ക്ക് എന്നും മാതൃകയാണ്. സ്വയം സേവകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ജി. സ്ഥാണുമാലയന്‍

ആര്‍എസ്എസ് ദക്ഷിണ, ദക്ഷിണ

മദ്ധ്യക്ഷേത്ര ഗ്രാമവികാസ് പ്രമുഖ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

പുതിയ വാര്‍ത്തകള്‍

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.