കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവമോര്‍ച്ചയും ബിജെപിയും സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു.തൃശൂരില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റത്.
വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ശകതമായ മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്. കോട്ടയം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പലയിടത്തും പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തരെ ബലം പ്രയോഗിച്ച് മാറ്റാനും പോലീസ് ശ്രമിച്ചു.
മന്ത്രിയുടെ വസതിയുടെ മുന്നില്‍ പ്രതിഷേധം തുടരുകയാണ്. യുത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതില്‍ പ്രതിഷേധ പ്രകടനം നടത്തി. തൃശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറിയത്. എന്നാല്‍ ഇത്രയും വിവാദമായിട്ടും കെ.ടി. ജലീല്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: