Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശ്രീകൃഷ്ണ ജയന്തി ആഘോഷം: നാടും വീടും അമ്പാടിയായി

വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ തയ്യാറാക്കി കൃഷ്ണപ്പൂക്കളം തീര്‍ത്തു. കണ്ണനൂട്ട്, ഭജനസന്ധ്യ, ജന്മാഷ്ടമി ദീപക്കാഴ്ച, പ്രസാദവിതരണം തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നേരത്തേ വിവിധ ദിവസങ്ങളില്‍ ഗോപൂജ, വൃക്ഷപൂജ, തുളസീവന്ദനം തുടങ്ങിയ പരിപാടികളും വീടുകളില്‍ കൃഷ്ണഭജനകളും ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:10 pm IST
inThrissur

തൃശൂര്‍: വീടുകള്‍ വൃന്ദാവനങ്ങളാക്കി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ‘വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം’ എന്ന സന്ദേശവുമായി  കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നാടെങ്ങും ആഘോഷങ്ങള്‍ നടന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ആഘോഷ പരിപാടികളില്‍ ആബാലവൃദ്ധം ജനങ്ങളും അണിചേര്‍ന്നു. വീടും പരിസരവും വൃന്ദാവനരീതിയില്‍ അലങ്കരിച്ച് കുട്ടികള്‍ കൃഷ്ണ-ഗോപികാവേഷവും മുതിര്‍ന്നവര്‍ കേരളത്തനിമയുള്ള വേഷങ്ങളും ധരിച്ച് ആഘോഷത്തില്‍ പങ്കാളികളായി.  

വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ തയ്യാറാക്കി കൃഷ്ണപ്പൂക്കളം തീര്‍ത്തു. കണ്ണനൂട്ട്, ഭജനസന്ധ്യ, ജന്മാഷ്ടമി ദീപക്കാഴ്ച, പ്രസാദവിതരണം തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നേരത്തേ വിവിധ ദിവസങ്ങളില്‍ ഗോപൂജ, വൃക്ഷപൂജ, തുളസീവന്ദനം തുടങ്ങിയ പരിപാടികളും വീടുകളില്‍ കൃഷ്ണഭജനകളും ഉണ്ടായി.  താലൂക്കുകള്‍ കേന്ദ്രീകരിച്ച് കൃഷ്ണലീല കലോത്സവം, സാംസ്‌കാരിക സമ്മേളനം എന്നിവയും നവമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ചു. ബാലഗോകുലം തൃശൂര്‍ മേഖലാ ആഘോഷസമിതി സംയോജക് പി.ജി ഷമ്മി, മേഖലാ അധ്യക്ഷ അഡ്വ.ആനന്ദവല്ലി, സെക്രട്ടറി യു.പ്രഭാകരന്‍, ഉപാധ്യക്ഷന്‍ പി.ഗോപകുമാര്‍, ട്രഷറര്‍ വി.എന്‍ ഹരി, എം.ആര്‍ രതീഷ്, ഭഗിനിപ്രമുഖ പ്രീതാചന്ദ്രന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

വടക്കാഞ്ചേരിയുടെ വിവിധ മേഖലകളില്‍ നടന്ന പരിപാടികള്‍ക്ക് ബാലഗോകുലം താലൂക്ക് ആഘോഷ പ്രമുഖ് കെ.സി ശ്രീദാസ്, ഗുരുവായൂര്‍ ജില്ലാ ഭഗിനിപ്രമുഖ ജ്യോതി ശശികുമാര്‍,രഘുനാഥ്,ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊടുങ്ങല്ലൂര്‍: തൃക്കണ്ണാമതിലകം താലൂക്കില്‍പെട്ട ചെന്ത്രാപ്പിന്നി ഈസ്റ്റ് അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍  ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഗോകുല പ്രാര്‍ത്ഥന,ഭഗവത്ഗീത – ജ്ഞാനപ്പാന പാരായണം,ചിത്രരചന, കൃഷ്ണവേഷം എന്നീ മത്സരങ്ങള്‍ ഉണ്ടായി. വീടുകളില്‍ കൃഷ്ണകുടിരങ്ങള്‍ നിര്‍മ്മിച്ചും മത്സരങ്ങള്‍ നടത്തി. ബാലഗോകുലം ഭഗിനി പ്രമുഖ് അപര്‍ണ്ണ സലീഷ്,രക്ഷാധികാരി രമ്യ സുവീഷ്,ഗ്രീഷ്മവിജയന്‍, കെ.പി സുവീഷ്,പി.കെവിജയന്‍, വി.എം മനീഷ്,എം.വി വിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

തിരുവള്ളൂര്‍,ശാസ്താവിടം,പറമ്പിക്കുളങ്ങര,വിനായകപുരം,മയൂരേശ്വരപുരം, ശ്രീകൃഷ്ണപുരം,എടവിലങ്ങ് ശിവകൃഷ്ണപുരം,എറിയാട്,കോതപറമ്പ് ആല തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ ആഘോഷങ്ങള്‍ നടന്നു. ഗോപൂജ,ശ്രീകൃഷ്ണവേഷം,കൃഷ്ണകുടീരം നിര്‍മ്മിക്കല്‍,ഭഗവദ്ഗീത പാരായണം എന്നിവ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായി. വൈകീട്ട് ദീപകാഴ്ചയുമൊരുക്കി.

തൃപ്രയാര്‍: യോഗിനിമാതാ ബാലികാസദനത്തില്‍  ശ്രീകൃഷ്ണ ജന്മഷ്ടമി മക്കളും അമ്മമാരും ചേര്‍ന്ന് ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ഗോപൂജയും നടത്തി. ഗോപികാനൃത്തം, യോഗ്ചാപ്, കൃഷ്ണ-കുചേല നൃത്തം എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. സേവാകേന്ദ്രം സെക്രട്ടറി എന്‍.എസ് സജീവ്,മാതൃ സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

Tags: ശ്രീകൃഷ്ണ ജയന്തിfestival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.