ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് കിരീട സാധ്യത കൈവന്ന അലക്‌സാണ്ടര്‍ സ്വെരേവ് യുഎസ് ഓപ്പണിന്റെ സെമിഫൈനലില്‍ . വനിതാ വിഭാഗത്തില്‍ ജാപ്പനീസ് താരം നവോമി ഒസാക്കയും അവസാന നാലില്‍ ഇടം പിടിച്ചു.
ആദ്യ ഗ്രാന്‍ഡ് സ്ലാം ലക്ഷ്യമിടുന്ന സ്വെരേവ് ശക്തമായ പോരാട്ടത്തില്‍ ബോണ കോറിക്കിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെമിയില്‍ കടന്നത്. സ്‌കോര്‍ 1-6,7-6(5), 7-6(1), 6-3. ഇതാദ്യമായാണ് സ്വെരേവ് യുഎസ് ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്.
സെമിയില്‍ കരേനോ ബുസ്റ്റയാണ് എതിരാളി. ഇരുപതാം സീഡായ ബുസ്റ്റ പന്ത്രണ്ടാം സീഡായ ഡെനിസ് ഷാപോലോവിനെ തോല്‍പ്പിച്ചാണ് സെമിയില്‍ എത്തിയത്. കനേഡിയന്‍ താരമായ ഷാപോലോവിനെതിരെ അഞ്ചു സെറ്റ് പൊരുതിയാണ് ബുസ്റ്റ വിജയം നേടിയത്. സ്‌കോര്‍: 3-6,7-6,7-6,0-6, 6-3.
മുന്‍ ലോക ഒന്നാം നമ്പറായ നവോമി ഒസാക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ തൊണ്ണൂറ്റിമൂന്നാം റാങ്കുകാരിയായ ഷെല്‍ബി റോഗേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു സ്‌കോര്‍: 6-3, 6-4.
ഇരുപത്തിയെട്ടാം സീഡായ ജെന്നീഫര്‍ ബ്രാഡിയാണ് സെമിയില്‍ ഒസാക്കയുടെ എതിരാളി. ബ്രാഡി ക്വാര്‍ാേട്ടറില്‍ കസാക്സ്ഥാന്റെ യൂലിയയെ 6-3, 6-2 ന് തോല്‍പ്പിച്ചു. ഇതാദ്യമായാണ് ബ്രാഡി യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്നത്.
















