ഇടുക്കി: ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 63 പേര്‍ക്ക് രോഗ ബാധ ഉണ്ടായത്. ഇതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സാധാരണയായി ചൊവ്വാഴ്ച ദിവസങ്ങളില്‍ കോട്ടയം തലപ്പാടിയിലെ ലാബ് അവധിമൂലം ഇടുക്കിയില്‍ ഫലം കുറയാറുള്ളതാണ്. എന്നാല്‍ തിങ്കളാഴ്ച ലഭിച്ച ഫലങ്ങള്‍ സൈറ്റില്‍ ചേര്‍ക്കുന്നതില്‍ വന്ന കാലതാമസമാണ് ഇന്നത്തേക്ക് ഈ കണക്ക് മാറിയത്. തിങ്കളാഴ്ച നാല് പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. രാത്രിവരെ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് ചേര്‍ത്താണ് ഇന്നലെ ഫലം വന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 12 പേര്‍ രോഗമുക്തരായി.
ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1986 എത്തി. 1673 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ മൂന്ന് പേര്‍ മരിച്ചു. 310 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ല: 1. അയ്യപ്പന്‍കോവില്‍ ശാന്തിപാലം സ്വദേശി(43), 2, 3. അയ്യപ്പന്‍കോവില്‍ ചപ്പാത്ത് സ്വദേശികള്‍(62, 35), 4. കരുണാപുരം സ്വദേശിനി(52), 5. കുമളി ചെളിമട സ്വദേശി(36), 6. മണക്കാട് സ്വദേശി(37) , 7. മുട്ടം തുടങ്ങനാട് സ്വദേശി(52), 8. നെടുങ്കണ്ടം സ്വദേശി(36), 9. പീരുമേട് സ്വദേശിനി(55), 10. ശാന്തന്‍പാറ പുത്തടി സ്വദേശിനി(40),11,12. ഉടുമ്പന്നൂര്‍ പെരിങ്ങാശ്ശേരി സ്വദേശികളായ ദമ്പതികള്‍(86, 90), 13. വണ്ടിപ്പെരിയാര്‍ സ്വദേശിനി(23),
സമ്പര്‍ക്കം: 14. അടിമാലി മച്ചിപ്ലാവ് സ്വദേശി(28), 15. ആലക്കോട് സ്വദേശി(55), 15. ആലക്കോട് കലയന്താനി സ്വദേശിനി(49), 16. അയ്യപ്പന്‍കോവില്‍ സ്വദേശിനി(40), 17. ചക്കുപള്ളം സ്വദേശി(41), 18. ഏലപ്പാറ സ്വദേശി (28), 19-21. കാഞ്ചിയാര്‍ സ്വദേശിനികള്‍ (52, 21, 32), 22. കരിമണ്ണൂര്‍ സ്വദേശി(50), 23, 24. കരുണാപുരം സ്വദേശിനി(28, 52), 25. കരുണാപുരം സ്വദേശി(38), 26. കരുണാപുരം ചോറ്റുപാറ സ്വദേശിനി(28), 28-30. കരുണാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (സ്ത്രീ 40. പുരുഷന്‍ 40, 3 വയസ്സ് )31. കരുണാപുരം തൂക്കുപ്പാലം സ്വദേശിനി(30),32. കരുണാപുരം കൊച്ചറ സ്വദേശിനി(19)33, 34. കരുണാപുരം ചോറ്റുപാറ സ്വദേശികള്‍(30, 37), 35-38. കരുണാപുരം സ്വദേശിനി (38, 21, 68, 74), 39, 40. കരുണാപുരം സ്വദേശികള്‍ (14, 56), 41. കട്ടപ്പന വെള്ളയാംകുടി സ്വദേശിനി(51), 42. കട്ടപ്പന സ്വദേശി(12), 43-45. കുമാരമംഗലം സ്വദേശിനികള്‍ (12, 9, 38), 46-48. കുമളി ചെളിമട സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (പുരുഷന്‍ 64. സ്ത്രീ 59, 31), 49. മണക്കാട് അരീക്കുഴ സ്വദേശിനി(48), 50-52.
നെടുങ്കണ്ടം സ്വദേശികള്‍(33, 32, 40), 53. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി(46), 54, 55. പള്ളിവാസല്‍ ആനവിരട്ടി സ്വദേശിനികളായ 6ഉം 2ഉം വയസുള്ള കുട്ടികള്‍, 56. പാമ്പാടുംപാറ കല്ലാര്‍ സ്വദേശിനി (30), 57. പീരുമേട് സ്വദേശി(31), 58. ശാന്തന്‍പാറ തൊണ്ടിമല സ്വദേശിനി(62), 59. തൊടുപുഴ മണക്കാട് സ്വദേശി(70),60. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി(50), 61, 62. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനികള്‍ (52, 35), 63. ഉപ്പുതറ സ്വദേശിനി(36). ഇത് കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗമുക്തി ലഭിച്ചവര്‍: ആലക്കോട്- 1, കാഞ്ചിയാര്‍- 1, കരുണാപുരം- 1, കട്ടപ്പന- 3, ഉടുമ്പന്‍ചോല- 2, വണ്ണപ്പുറം-2, വാഴത്തോപ്പ് -1.
കണ്ടെയ്ന്‍മെന്റ് സോണുകള്‍
തൊടുപുഴ: താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍/ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു.
1. കരുണാപുരം ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡ്
2. പീരുമേട് ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകള്‍
3. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, ചപ്പാത്ത് ടൗണ്‍ ഷാപ്പുംപടി മുതല്‍ അയ്യപ്പന്‍കോവില്‍ പച്ചക്കാട് സബ്‌സെന്റര്‍ വരെയുള്ള പ്രദേശത്തെ റോഡിന് ഇരുവശവുമുള്ള ഭാഗങ്ങള്‍
4. കുമാരമംഗലം ഗ്രാമപഞ്ചായത്ത് 8, 9 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന, മുത്താരംകുന്ന് മുതല്‍ പ്ലാവിന്‍ചുവട് വരെയുള്ള ഭാഗങ്ങള്‍
5. കരുണാപുരം 1, 2, നെടുങ്കണ്ടം 10, 12, പാമ്പാടും
പാറ 4 എന്നീ വാര്‍ഡുകളിലായി ഉള്‍പ്പെട്ടുവരുന്ന, വിജയമാതാ സ്‌കൂള്‍, പ്രഭാകരന്‍ കുന്നും
പുറത്ത് എന്നയാളുടെ വീട് എന്നിവിടം മുതല്‍ തൂക്കുപാലം പാലം വരെയും, തൂക്കുപാലം- നെടുങ്കണ്ടം ദിശയില്‍ എച്ച്പി പമ്പ് വരെയും, തൂക്കുപാലം ബാലഗ്രാം ദിശയില്‍ അപര്‍ണ്ണ ആശുപത്രി വരെയും ഉള്ള ഭാഗങ്ങള്‍
6. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ തൂക്കുപാലം ചോറ്റുപാറ കവലയുടെയും വട്ടുപാറ കവലയുടെയും 100 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങള്‍.
പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്..
















