Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പിണറായി ഭരണം; അക്രമങ്ങള്‍ക്ക് എ പ്ലസ്

കുത്തഴിഞ്ഞ ആഭ്യന്തരവകുപ്പിനെ ആരും നിയന്ത്രിക്കാനില്ലെന്നാണ് സിപിഎം നേതാക്കള്‍ അടക്കം പറയുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും പാര്‍ട്ടിക്ക് അനുസൃതമായിട്ടാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് അനുസൃതമായി പാര്‍ട്ടി പോകണമെന്നതിനാല്‍ ആഭ്യന്തര വകുപ്പല്ല എല്ലാ വകുപ്പുകളും കുളം തോണ്ടുമെന്നുമാണ് നേതാക്കളുടെ പിന്നാമ്പുറ സംസാര

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 9, 2020, 05:00 am IST
inMain Article

എന്ത് സംഭവം ഉണ്ടായാലും അന്വേഷിക്കാം കണ്ടെത്താം എന്ന് പറയുന്ന ഒരു മുഖ്യമന്ത്രി. തലയില്‍ പേരിനൊരു തൊപ്പിമാത്രമുള്ള ഡിജിപി. ഭരണം നിയന്ത്രിക്കുന്നതാകട്ടെ സിപിഎം കോര്‍പ്പറേറ്റ് കോക്കസും. ഇത്രയൊക്കെയായപ്പോള്‍ കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷമായി നടമാടുന്നത് കുത്തഴിഞ്ഞ ഭരണം. സംസ്ഥാനം ഇപ്പോള്‍ മദ്യം മയക്ക് മരുന്ന് ലോബികളുടെ ഇടത്താവളം. അന്തര്‍ദേശിയ സ്വര്‍ണ്ണക്കടത്തിന്റെ വില്‍പ്പന കേന്ദ്രം. കാസര്‍കോടു മുതല്‍ പാറശ്ശാല വരെ ഊരിപ്പിടിച്ച വാളുമായി നാടുവാഴുന്ന ഗുണ്ടകള്‍. സംസ്ഥാനത്തെ  വിറ്റുകൊണ്ടിരിക്കുന്ന കൊള്ളപ്പലിശക്കാരും ഭൂമാഫിയകളും. ഇതെല്ലാംകണ്ട് ആസ്വദിക്കുന്ന ആഭ്യന്തര വകുപ്പും കൂടിയായപ്പോള്‍ പിണറായി സര്‍ക്കാരന്റെ പോഗ്രസ് കാര്‍ഡില്‍ എപ്ലസ് വിജയം.

കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തടയേണ്ട പോലീസുകാര്‍ തന്നെ കൊലപാതകികളും കുറ്റവാളികളുമായി മാറുന്ന വിചിത്ര സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ നാലര വര്‍ഷമായി കേരളം സാക്ഷ്യം വഹിക്കുന്നത്. വാളയാറിലെ പിഞ്ചു സഹോദരിമാരുടെ കൊല പാതകികളെ സംരക്ഷിച്ചതു മുതല്‍ കെവിന്‍ ജോസഫിന്റെ മരണം വരെ ഇതില്‍പ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ഉണ്ടായത് 22 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൊല്ലപ്പെട്ടവരിലേറെയും ബിജെപി പ്രവര്‍ത്തകര്‍. കതിരൂര്‍ മനോജ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് മുതല്‍ ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലക്കേസുവരെ ഇതില്‍പ്പെടുന്നു. ഇതില്‍ ഒരു കൊലപാതകക്കേസുപോലും പിണറായി സര്‍ക്കാരിന്റെ പോലീസിന് യഥാവിധി അന്വേഷിച്ച് കണ്ടെത്താനായില്ല. പ്രതികളുടെ പേര് പാര്‍ട്ടി പറയും. ആ പേരുകള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് ഡിജിപി കൈമാറും. ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കും ഇതാണ് സംസ്ഥാന പോലീസിന്റെ രീതി. ചില കേസുകളില്‍ പ്രതിപട്ടിക കിട്ടില്ല. അതിനാല്‍ സ്വന്തം ചോരയെ കൊന്നാലും പ്രതികളെ പിടികൂടില്ല. എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കണ്ടെത്തുന്നതില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞത് ഇതിന് ഒരു ഉദാഹരണം.

ലോക്കപ്പ് മരണത്തില്‍ റെക്കോഡ് നേട്ടവുമായാണ് പിണറായി സര്‍ക്കാര്‍ മുന്നേറിയത്. ടയര്‍ മോഷണം നടത്തിയെന്ന പരാതിയില്‍ വണ്ടൂര്‍ പോലീസ് പിടികൂടി ഒടുവില്‍ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയ അബ്ദുള്‍ ലത്തീഫ്, മോഷണക്കേസില്‍ തലശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത് ലോക്കപ്പില്‍ മരിച്ചു കിടന്ന കാളിമുത്തു, നൂറനാട് പോലീസ് ജീപ്പില്‍ നിന്ന് ചാടി മരിച്ച രാജു, വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞ ശ്രീജിത്, മണര്‍ക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത നവാസ്, പീരുമേട് ജയിലില്‍ റിമാന്‍ഡിലായ ഇടുക്കി കോലാഹലമേട് സ്വദേശി രാജാകുമാര്‍ തുടങ്ങിയവര്‍ പിണറായിയുടെ ലോക്കപ്പ് മരണത്തില്‍ പെടുന്നു. ലോക്കപ്പ് മരണത്തിനെതിരെ കേരളത്തെ തീച്ചൂളയില്‍ നിര്‍ത്തി സമരം നടത്തിയ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് ലോക്കപ്പ് മരണങ്ങളും സംസ്ഥാനത്ത് അരങ്ങ് തകര്‍ക്കുന്നത്.  

കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ദുരൂഹബോംബ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മ്മാണം നടന്നതെന്ന്  പ്രത്യക്ഷത്തില്‍ വ്യക്തമാണ്. ലോക്കപ്പ് കൊലപാതകം മാത്രമല്ല ലോക്കപ്പ് മര്‍ദ്ദനങ്ങളിലും സംസ്ഥാന ആഭ്യന്തര വകുപ്പിന് റിക്കാര്‍ഡ് നേട്ടമാണ് കൈവരിച്ചത്. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ അഞ്ച് ദിവസത്തോളം ലോക്കപ്പിലിട്ട് മൃഗീയമായി മര്‍ദ്ദിച്ച സംഭവം എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ സുരേഷ് എന്ന ബസ് ഡ്രൈവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്ത കേസ്, തുടങ്ങി ഏറ്റവും ഒടുവില്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്ത അന്‍സാരിയെ തല്ലിച്ചതച്ചതും പിണറായിയുടെ പോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

കത്വാ വിഷയം കാശ്മീരിലാണ് സംഭവിച്ചെതെങ്കിലും  അതിന്റെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് വീശിയത് ഇങ്ങ് കേരളത്തിലായിരുന്നു. അങ്ങനെയുള്ള സംസ്ഥാനത്താണ് രോഗിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചത്. ആഭ്യന്തര വകുപ്പിന്  വീഴ്ച പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ശബരിമലയില്‍ നിത്യവേതന ജോലിക്കുപോകുന്നവര്‍ക്ക് പോലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇവിടെ അര്‍ദ്ധരാത്രിയില്‍ യുവതികളുമായി പോകുന്ന ആംബുലന്‍സ് ഡ്രൈവര്‍മാക്കുള്ള പെരുമാറ്റച്ചട്ടം പാര്‍ട്ടി ഓഫീസില്‍ നിന്ന് എഴുതി നല്‍കുന്നതിനാല്‍ ഇത് പോ

ലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനെക്കാളും  വലിയ സര്‍ട്ടിഫിക്കറ്റാണെന്നാണ് പിണറായിയുടെ ആഭ്യന്തര വകുപ്പിന്റെ ന്യായം.കുത്തഴിഞ്ഞ ആഭ്യന്തരവകുപ്പിന് ആരും നിയന്ത്രിക്കാനില്ലെന്നാണ് സിപിഎം നേതാക്കള്‍ അടക്കം പറയുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും പാര്‍ട്ടിക്ക് അനുസൃതമായിട്ടാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് അനുസൃതമായി പാര്‍ട്ടി പോകണമെന്നതിനാല്‍ ആഭ്യന്തര വകുപ്പല്ല എല്ലാ വകുപ്പുകളും കുളംതോണ്ടുമെന്നുമാണ് നേതാക്കളുടെ പിന്നാമ്പുറ സംസാരം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.