Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ലോക സാക്ഷരതാദിനം; നാരീശക്തിയായ ഭാഗീരഥിയമ്മയ്‌ക്ക് മകളായി, ടീച്ചറായി ഷെര്‍ളി

അമ്മയുടെ വീടായ പ്രാക്കുളം ഗോസ്തലക്കാവ് നന്ദധാമെന്ന വീടിന് വിളിപ്പാടകലെ ഗോസ്തലക്കാവ് ഒമ്പതിന്റയ്യത്താണ് ഷെര്‍ളിയുടെ കുടുംബവീട്. വളരെ ചെറുപ്പം മുതലെ ഷെര്‍ളിക്ക് ഭാഗീരഥിയമ്മ സ്വന്തം അമ്മയെ പോലെയാണ്. ഷെര്‍ളിയുടെ അമ്മയും റിട്ട. അധ്യാപികയുമായ ശാരദ ഭാഗീരഥിയമ്മയുടെ കളിക്കൂട്ടുകാരിയാണ്. അതുപോലെയാണ് അമ്മയ്‌ക്ക് ഇപ്പോള്‍ ഷെര്‍ളിയും. ഷെര്‍ളി പഠിപ്പിച്ചാല്‍ താന്‍ പത്തും പാസാകുമെന്നാണ് തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും അമ്മ പറയുന്നത്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Sep 8, 2020, 06:59 pm IST
inKerala

കൊല്ലം: രാജ്യത്തിന്റെ നാരീശക്തിയായ സാക്ഷരതാ പഠിതാവാണ് ഭാഗീരഥിയമ്മ. പ്രാഥമിക വിദ്യാഭ്യാസം പോലും ജീവിതപാച്ചിലിനിടയില്‍ നഷ്ടമായ അമ്മയെ, മകളെ പോലെ പരിപാലിച്ച് അക്ഷരവെളിച്ചമേകിയ ടീച്ചറാണ് ഷെര്‍ളി. ബിരുദധാരിയായ ഷെര്‍ളി അടിസ്ഥാനപരമായി തന്നെ സാക്ഷരതാപ്രവര്‍ത്തകയാണ്. ഭാഗീരഥിയമ്മയ്‌ക്ക് വയസ് 106 ആണെങ്കില്‍ ടീച്ചറായ ഷെര്‍ളിക്കാകട്ടെ വയസ് 59 ആണ്.  

അമ്മയുടെ വീടായ പ്രാക്കുളം ഗോസ്തലക്കാവ് നന്ദധാമെന്ന വീടിന് വിളിപ്പാടകലെ ഗോസ്തലക്കാവ് ഒമ്പതിന്റയ്യത്താണ് ഷെര്‍ളിയുടെ കുടുംബവീട്. വളരെ ചെറുപ്പം മുതലെ ഷെര്‍ളിക്ക് ഭാഗീരഥിയമ്മ സ്വന്തം അമ്മയെ പോലെയാണ്. ഷെര്‍ളിയുടെ അമ്മയും റിട്ട. അധ്യാപികയുമായ ശാരദ ഭാഗീരഥിയമ്മയുടെ കളിക്കൂട്ടുകാരിയാണ്. അതുപോലെയാണ് അമ്മയ്‌ക്ക്  ഇപ്പോള്‍ ഷെര്‍ളിയും. ഷെര്‍ളി പഠിപ്പിച്ചാല്‍ താന്‍ പത്തും പാസാകുമെന്നാണ് തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും അമ്മ പറയുന്നത്.  

വിദ്യാഭ്യാസലോകത്തേക്ക് അമ്മയെ കൈപിടിച്ചുയര്‍ത്താന്‍ തീരുമാനിച്ച നാളുകളില്‍ അമ്മയുടെ താത്പര്യം അടുത്തറിയുകയായിരുന്നു ഷെര്‍ളി ആദ്യം ചെയ്തത്. പഠനം തുടങ്ങുന്നതിന് മുമ്പെ സ്വന്തം കൊച്ചുമകളായ അമേയയെയും അങ്കിതിനെയും ഭാഗീരഥിയമ്മക്കൊപ്പം കളിപ്പിക്കും. അതിന്റെ ഊര്‍ജം വിട്ടുമാറുന്നതിന് മുമ്പ് പാഠഭാഗങ്ങള്‍ പറഞ്ഞും സ്ലേറ്റില്‍ എഴുതിച്ചും പഠിപ്പിക്കും. അങ്ങനെ മാസങ്ങളുടെ കഠിനപ്രയത്‌നം 2019ല്‍ അമ്മയെ മൂന്നാം ക്ലാസ് തുല്യതാ ജേതാവാക്കി. സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ വാങ്ങുകയെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഭാഗിരഥിയമ്മ.  

ഇതിനുശേഷം ഏഴാം ക്ലാസ് തുല്യതാപഠനത്തിലാണ്. അതും ഷെര്‍ളിയുടെ ശിക്ഷണത്തില്‍ തന്നെ. കോവിഡ് കാലമായതിനാല്‍ 2021ല്‍ മാത്രമെ ഇതിന്റെ പരീക്ഷയെഴുതാനാകൂ എന്നതാണ് അമ്മയ്‌ക്കുള്ള വിഷമം. അതിന് ശേഷം പത്താം ക്ലാസ് തുല്യത നേടണമെന്ന ലക്ഷ്യവും അമ്മ പങ്കുവയ്‌ക്കുന്നു. സാക്ഷരതാമിഷന്‍ റിസോഴ്‌സ് പേഴ്‌സണായ വസന്തകുമാറാണ് ഷെര്‍ളിയുടെ ഭര്‍ത്താവ്. അദ്ദേഹവും എല്ലാ പിന്തുണയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.