ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യന്‍ ഏയ്ഞ്ചലിക് കെര്‍ബര്‍ യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. അതേസമയം ജാപ്പനീസ് താരം നാവോമ ഒസാക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
2016 ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയ കെര്‍ബറെ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഇരുപത്തിയെട്ടാം സീഡായ ജെന്നിഫര്‍ ബ്രാഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്‌കോര്‍ 6-1, 6-4.
നാലാം സീഡായ നവോമി ഒസാക്ക നാലാം റൗണ്ടില്‍ പതിനാലാം സീഡായ ആനെറ്റ് കോണ്ടാവൈറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-4.
ഡബിള്‍സില്‍ ഇന്ത്യന്‍ താരമാ രോഹന്‍ ബൊപ്പണ്ണയുടെ പങ്കാളിയായ ഡെനിസ് ഷാപോലോവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നാലാം റൗണ്ടില്‍ ഡേവിഡ് ഗോഫിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-7,6-3,6-4,6-3. യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ താരമാണ് ഷാപോലോവ്. സ്‌പെയിനിന്റെ പാബ്‌ളോ ബുസ്റ്റയാണ് ക്വാര്‍ട്ടറില്‍ ഷാപോലോവിന്റെ എതിരാളി. ദ്യോക്കോവിച്ചിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ബുസ്റ്റ ക്വാര്‍ട്ടറില്‍ കടന്നത്.
















