Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് അധിവക്താ പരിഷത്ത് സ്ഥാപന ദിനം; കാവലാളാകും, ഉദാത്തമായ നീതി നിര്‍വഹണത്തിനും ദേശസുരക്ഷയ്‌ക്കും

സമൂഹത്തില്‍ അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്ന ആള്‍ക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അധിവക്താ പരിഷത്ത് ഇന്ന് കശ്മീരിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുമടക്കം പ്രവര്‍ത്തനമുള്ള രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സംഘടനയാണ്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തിരിതെളിച്ച, ബിഎംഎസ്സിന്റേയും ബികെഎസ്സിന്റെയുമൊക്കെ സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിയാണ് അധിവക്താ പരിഷത്തിന്റെയും മാര്‍ഗ്ഗദര്‍ശകന്‍

അഡ്വ. ആര്‍. രാജേന്ദ്രന്‍byഅഡ്വ. ആര്‍. രാജേന്ദ്രന്‍
Sep 7, 2020, 03:00 am IST
inArticle

ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഭരണകൂടം കവര്‍ന്നെടുത്തത് 1975 ജൂണ്‍ 25നാണ്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും തെരഞ്ഞെടുപ്പ് കേസില്‍ തനിക്കുണ്ടായ പരാജയത്തെ മറികടക്കാനുമായി ഭരണഘടനയുടെ 352-ാം അനുച്ഛേദത്തെ ദുരുപയോഗം ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  

ഭാരതത്തിലെ ആദ്യത്തെയും ഒരു പക്ഷേ അവസാനത്തേയും ഏകാധിപതി ഇന്ദിരാഗാന്ധിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിലേറ്റതിനേക്കാള്‍ കൊടിയ മര്‍ദ്ദനം അടിയന്തിരാവസ്ഥയ്‌ക്കെതിരേയുള്ള പോരാട്ടത്തിലേര്‍പ്പെട്ടവര്‍ക്കേറ്റു. ഒരു ഭാഗത്ത് ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു വിഭാഗം പടപൊരുതിയപ്പോള്‍ മറുഭാഗത്ത് വലിയൊരു വിഭാഗം അടിയന്തരാവസ്ഥയെ അനുകൂലിച്ച് തടി കേടാവാതെ സൂക്ഷിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും ജഡ്ജിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെയുണ്ടായിരുന്നു. മര്‍ദ്ദനമേല്‍ക്കാന്‍ ധൈര്യപൂര്‍വ്വം മുതുക് കാട്ടി കൊടുത്ത ധീരദേശാഭിമാനികള്‍ മൂലമാണ് ഭാരതത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരം വിജയിച്ചത്.

ഭരണഘടന ജനങ്ങള്‍ക്ക് കല്‍പ്പിച്ച് നല്‍കിയ എല്ലാ അവകാശങ്ങളും അടിയന്തരാവസ്ഥയുടെ നാളുകളില്‍ കവര്‍ന്നെടുത്തു. നീതിന്യായ കോടതികള്‍ പോലും മര്‍ദ്ദകഭരണകൂടത്തിന്റെ നിഴലിലായി. മിസയും ഡിഐആറും അടക്കമുള്ള കരിനിയമങ്ങള്‍ യഥേഷ്ടം പ്രയോഗിച്ചു. നീതി നിഷേധിക്കപ്പെട്ടവന്, അകാരണമായി തുറങ്കിലടയ്‌ക്കപ്പെട്ടവന്, കിരാത മര്‍ദ്ദനത്തിനിരയായവര്‍ക്കൊന്നും തന്നെ നിയമസഹായം നല്‍കാന്‍ ആരുമില്ലാതിരുന്ന ഒരു സാഹചര്യത്തില്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയചിന്താധാരയിലും ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്ന അഭിഭാഷകര്‍ സംഘടിതമായും അല്ലാതെയും മുന്നോട്ടുവന്നു. വിവിധ ഭാഗങ്ങളില്‍ അത്തരം അഭിഭാഷക കൂട്ടായ്‌മകള്‍ രൂപപ്പെട്ടു. ബംഗാളിലെ നാഷണല്‍ ലായേഴ്‌സ് ഫോറവും ആന്ധ്രയിലെ ന്യായവാദിപരിഷത്തും തമിഴ്‌നാട്ടിലെ ദേശീയ വഴക്കിറങ്കല്‍ പേരവൈയും കേരളത്തിലെ ഭാരതീയ അഭിഭാഷക പരിഷത്തും അത്തരത്തിലുണ്ടായ സംഘടിത രൂപങ്ങളാണ്. ഇങ്ങനെ വിവിധ പേരുകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ദേശീയ ബോധമുള്ള അഭിഭാഷക സംഘടനകള്‍ 1992 സെപ്തംമ്പര്‍ 7ന് അഖില ഭാരതീയ അധിവക്താ പരിഷത്ത് എന്ന കേന്ദ്ര സംഘടനയുടെ ഭാഗമായി മാറി. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് തിരിതെളിച്ച, ബിഎംഎസ്സിന്റേയും ബികെഎസ്സിന്റെയുമൊക്കെ സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിയാണ് അധിവക്താ പരിഷത്തിനും മാര്‍ഗ്ഗദര്‍ശകനായത്.

സമൂഹത്തില്‍ അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്ന ആള്‍ക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അധിവക്താ പരിഷത്ത് ഇന്ന് കശ്മീരിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലുമടക്കം പ്രവര്‍ത്തനമുള്ള രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സംഘടനയാണ്. ജാതി, മത, രാഷ്‌ട്രീയ, ലിംഗ വ്യത്യാസമില്ലാതെ ഭാരതത്തിലെ മുഴുവന്‍ അഭിഭാഷകരേയും ദേശീയ മുഖ്യധാരയിലെത്തിക്കുന്നതിനും സാമൂഹ്യനീതിയും സമരസതയും ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അധിവക്താപരിഷത്തിന്റെ പ്രേരണാ മന്ത്രം ‘ന്യായഃ മമ ധര്‍മ്മഃ’ എന്നതാണ്. ഉദാത്തമായ നീതിനിര്‍വഹണത്തിനും നീതിന്യായ സംവിധാനത്തിന്റെ നവോത്ഥാനത്തിനും ദേശീയസുരക്ഷയ്‌ക്കും വേണ്ടിയാണ് അധിവ ക്താപരിഷത്ത് നിലകൊള്ളുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിനും പ്രകൃതി ചൂഷണത്തിനുമെതിരെ പോരാടുന്ന പരിഷത്ത് അഭിഭാഷകരെ തൊഴില്‍രംഗത്ത് പ്രാപ്തരാക്കാനുള്ള സ്റ്റഡിസര്‍ക്കിളുകളും സാധാരണക്കാരന് സൗജന്യ നിയമസഹായം നല്‍കുന്ന ന്യായകേന്ദ്രങ്ങളും നടത്തിവരുന്നു. കൊവിഡ് കാലത്തും സജീവമായി പ്രവര്‍ത്തിച്ച് അഭിഭാഷകരുടെയും പൊതുജനങ്ങളുടേയും പ്രശംസ നേടാന്‍ അധിവക്താപരിഷത്തിന് കഴിഞ്ഞു.  

ഈ മഹാമാരിയുടെ സമയത്ത് അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചതിന് പുറമേ കൊവിഡ് പ്രതിരോധ സാമഗ്രഹികളും ഓണ്‍ലൈന്‍ പഠനത്തിന് ടിവികളും വിതരണം ചെയ്തു. അധിവക്താപരിഷത്തിന്റെ ഇടപെടല്‍ മൂലം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ബാര്‍ കൗണ്‍സിലുകള്‍ വഴി അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി. ഭാരതത്തിലെ വനിതാ അഭിഭാഷകര്‍ കേന്ദ്രധനമന്ത്രിക്ക് ഓണ്‍ലൈന്‍ നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് അഭിഭാഷകരെ എംഎസ്എംഇ സ്‌കീമില്‍പെടുത്തി ഉത്തരവുണ്ടായി. അഭിഭാഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനോടൊപ്പം അഭിഭാഷകരുടെ ട്രേഡ് യൂണിയന്‍ എന്ന സങ്കല്‍പത്തിനതീതമായി സമൂഹത്തിനുവേണ്ടിയും നീതിന്യായ സംവിധാനത്തിന്റെ കെട്ടുറപ്പിനുവേണ്ടിയുമാണ് അധിവക്താ പരിഷത്ത് നിലകൊള്ളുന്നത്.

ലോകത്തിലേറ്റവും ശക്തമായ ജുഡീഷ്യല്‍ സംവിധാനമാണ് ഭാരതത്തിലേത്. സാധാരണക്കാരന്‍ ഇന്നും അവസാന അത്താണിയായി കാണുന്നത് കോടതികളെയാണ്. അതേസമയം നമ്മുടെ നീതിന്യായ സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തോടെ അഭിഭാഷകരടക്കമുള്ള ചിലര്‍ പല പരിശ്രമങ്ങളും നടത്തിവരുന്നുണ്ട്. കോടതികളേയും ന്യായാധിപരേയും പരസ്യമായി ആക്ഷേപിച്ച് ഭീഷണിയുടെ സ്വരമുയര്‍ത്തി കാര്യസാധ്യം നടത്തുന്ന ഇവര്‍ സാധാരണക്കാരന് നിലവിലുള്ള സംവിധാനത്തിലുള്ള വിശ്വാസ്യത തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിയാത്ത ചില ന്യായാധിപരുടെ പ്രവര്‍ത്തികളും ഇത്തരക്കാര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ജനാധിപത്യവും മൗലികാവകാശവും സംരക്ഷിക്കാന്‍ അര്‍ദ്ധരാത്രി പോലും കോടതി മുറി തുറന്ന് പ്രവര്‍ത്തിക്കാന്‍ തയാറായ നീതിന്യായ സംവിധാനമാണ് നമ്മുടേത്. ഈ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭാരതത്തെതന്നെ ഇല്ലാതാക്കാനാണ്. നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയ്‌ക്കും കെട്ടുറപ്പിനും അഭിഭാഷകരും ന്യായാധിപരും വ്യവഹാര കക്ഷികളും അവരവരുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയാല്‍ ലോകോത്തരമായ നമ്മുടെ നീതിന്യായ സംവിധാനം കളങ്കരഹിതമായി മുന്നോട്ട് പോകും

(ഭാരതീയ അധിവക്താ  പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)

അഡ്വ. ആര്‍. രാജേന്ദ്രന്‍
അഡ്വ. ആര്‍. രാജേന്ദ്രന്‍
(ഭാരതീയ അഭിഭാഷകപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.