കൊല്ലം: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലിരിക്കെ 39 ഫയലുകളില്‍ ഒപ്പിട്ടത് അപരനല്ല എന്ന് തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണെന്നും ഇതിനായി ഫോറന്‍സിക് പരിശോധനക്ക് ഉത്തരവിടണമെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്.
കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരിയെത്ര എന്നുചോദിച്ചാല്‍ പയറഞ്ഞാഴി എന്നു പറയുന്ന മുഖ്യമന്ത്രിയാണിത്. ഐപാഡ് ഉയര്‍ത്തികാണിച്ചുള്ള തട്ടിപ്പൊന്നും നടപ്പില്ല. സത്യം പുറത്തുവിടണം.
കേരളത്തില്‍ കലാലയങ്ങളിലും നഗരകേന്ദ്രങ്ങളിലും മയക്കുമരുന്നുകള്‍ ലഭ്യമാണ്. ഇതുവരുന്ന വഴി ബാംഗ്ലൂരില്‍ കണ്ടെത്തിയിരിക്കുന്നു. ഇതിന്റെ വ്യാപനം നടക്കുന്ന കേരളത്തില്‍ സര്‍ക്കാരിന് ഒരു നര്‍ക്കോട്ടിക് സെല്‍ ഉണ്ട്. അവരും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: