Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ ; ശ്രീകൃഷ്ണ ജയന്തിയാഘോഷം വീടുകള്‍ കേന്ദ്രീകരിച്ച്

അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ കാവിപതാക നിര്‍മിച്ച് ഉയര്‍ത്തും. വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലങ്ങളില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക സമ്മേളനങ്ങളുണ്ടാകുമെന്നും ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 07:37 am IST
inParivar

കൊച്ചി: ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ എന്ന സന്ദേശം സമൂഹത്തിന് നല്‍കി ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം 10ന് വീടുകള്‍ കേന്ദ്രീകരിച്ചാകുമെന്ന് ബാലഗോകുലം. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ച് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന് തുടക്കം കുറിച്ച് പതാകദിനം ആറിന് 5000 ഗോകുല പ്രദേശങ്ങളിലടക്കം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ആചരിക്കും. അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന് കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ കാവിപതാക നിര്‍മിച്ച് ഉയര്‍ത്തും. വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് താലൂക്ക് തലങ്ങളില്‍ കൃഷ്ണലീലാകലോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്നും സാംസ്‌കാരിക സമ്മേളനങ്ങളുണ്ടാകുമെന്നും ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

സംസ്ഥാനവ്യാപകമായി ഒരു ലക്ഷം കുട്ടികള്‍ പങ്കെടുക്കും. ബാലഗോകുലം ബാലസംസ്‌കാരകേന്ദ്രം വര്‍ഷന്തോറും സമര്‍പ്പിക്കുന്ന ജന്മാഷ്ടമി പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചിന് കോഴിക്കോട് ചേരുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിക്കും. ബാലദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ക്ക് ഓരോ പ്രദേശത്തെയും സാമൂഹിക സംഘടനാ നേതാക്കളും ആദരണീയ വ്യക്തികളും നേതൃത്വം നല്‍കും.  

എട്ട്, ഒമ്പത്, 10 തീയതികളില്‍ വീടുകള്‍ വൃന്ദാവനമാക്കി കൃഷ്ണകുടീരങ്ങള്‍ നിര്‍മിക്കും. നിറക്കൂട്ടുകളൊരുക്കും. കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട്, ഭജനസന്ധ്യ, ദീപക്കാഴ്ച എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുക.

ശ്രീകൃഷ്ണജയന്തി നാളില്‍ ബാലികാബാലകന്മാര്‍ രാധാകൃഷ്ണ വേഷമണിഞ്ഞ് അച്ഛനമ്മമാര്‍ക്കൊപ്പം വിശ്വശാന്തിക്ക് വേണ്ടി പ്രാര്‍ഥിച്ചും കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചും വീടുകളില്‍ നിര്‍മിക്കുന്ന കൃഷ്ണകുടീരങ്ങള്‍ക്ക് മുന്നില്‍ ദീപകാഴ്‌ച്ചകള്‍ ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.  

വാര്‍ത്താസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന ഖജാന്‍ജി പി. വിജയരാഘവന്‍, എറണാകുളം മേഖലാ അധ്യക്ഷന്‍ ജി. സതീശ്കുമാര്‍, എറണാകുളം മേഖല കാര്യദര്‍ശി മനോജ് നായിക്, ബാലഗോകുലം കൊച്ചി മഹാനഗര്‍ അധ്യക്ഷന്‍ വിനോദ് ലക്ഷ്മണ്‍ എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്‌ട്ര ചിത്രരചന മത്സരം  

കൊച്ചി: ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരം നടത്തുന്ന ശ്യാമ ചിത്രരചന മത്സരം കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ‘ശ്യാമ 20’ അന്താരാഷ്‌ട്ര ചിത്രരചന മത്സരമായി സംഘടിപ്പിക്കാന്‍ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി തീരുമാനിച്ചു. ശില്‍പ്പിയും ദേശീയ പുരസ്‌കാര ജേതാവുമായ സുനില്‍ തിരുവാണീയൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9746124887 നമ്പറില്‍ ബന്ധപ്പെടണം.

Tags: ശ്രീകൃഷ്ണ ജയന്തി2020ബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.