പള്ളിക്കര: തിരുവോണനാളില്‍ മാരകായുധങ്ങളുമായി പ്രകടനമായെത്തിയ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു. ഗര്‍ഭിണി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ പൂച്ചക്കാട് അടുക്കം കിഴക്കേക്കരയിലെ കുഞ്ഞികൃഷ്ണ(38)നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎമ്മുകാര്‍ കാലുതല്ലിയൊടിച്ചതിനാല് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. തിരുവോണ ദിവസം വൈകിട്ട് തിരുവനന്തപുരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് 60 ഓളം വരുന്ന സിപിഎം ഡിവൈഎഫ്ഐ ക്രിമിനലുകള്‍ വാള്, ഇരുമ്പുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി പ്രകടനം നടത്തിയാണ് അഴിഞ്ഞാടിയത്. വൈകിട്ട് 5.30 ഓടെ അടുക്കം കിഴക്കേക്കരയിലെത്തിയ പ്രകടനക്കാര്‍ ഭാര്യവീട്ടില്‍ പോയി തിരിച്ചു വരികയായിരുന്ന കുഞ്ഞികൃഷ്ണനെ സിപിഎം ക്രിമിനലുകള്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
അക്രമം കണ്ട് തടയാന്‍ ചെന്ന ബിജെപി പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത്, രാഹുല്‍, ശരത്ത്, ഗോകുല്‍ തുടങ്ങിയവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. വഴിയിലൂടെ നടന്നു പോകുകയായിരുന്ന 25 വയസ്സുള്ള ഗര്‍ഭിണിയേയും സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചു. പരിക്കേറ്റ സ്ത്രീയും ആശുപത്രിയില്‍ ചികിത്സ തേടി. സിപിഎം-ഡിവൈഎഫ്ഐ ക്രിമിനലുകളായ ഷിജു കാട്ടാമ്പള്ളി, ഷിബുലാല്‍ തോട്ടം, പ്രജിത്ത്, സനീഷ്, രൂപക്, ശ്രീജേഷ്, ദനേഷ്, അനീഷ്, സനല്‍, ശ്രീധരന്, രാകേഷ് കൈലുവീട്, സതീശന് അമ്പത്തഞ്ച് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമണം നടന്നത്. ഇവര്‍ക്കെതിരെ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ പോലീസില്‍ പരാതി നല്കി.
പോലീസ് വീട് കയറി അക്രമം അഴിച്ചുവിട്ടു: ഒരാള്‍ക്ക് ഗുരുതര പരിക്ക്
പൂച്ചക്കാട് അടുക്കം കിഴക്കേക്കരയില്‍ തിരുവോണ നാളില്‍ സിപിഎം നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സിപിഎം അക്രമത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ പോലീസ് അതിക്രമം. വീടുകള്‍ കയറി അതിക്രമം നടത്തി.
ബിജെപി പ്രവര്ത്തകന് കുഞ്ഞികൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് സിപിഎം നല്കിയ കള്ളകേസിലെ പ്രതികളെന്ന് പറയുന്ന ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. ഇത് കണ്ട് നിന്ന ബിജെപി പ്രവര്ത്തകന് അയ്യപ്പനെ(48) യാതൊരു പ്രകോപനവുമില്ലാതെ പോലീസ് തല്ലിച്ചതക്കുകയായിരുന്നു. കുഴഞ്ഞ് വീണ് ബോധം നഷ്ടപ്പെട്ട അയ്യപ്പനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടുകള്‍ കയറി പോലീസ് ജനലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാട് വരുത്തി. സ്ത്രീകള്‍ കൂട്ടമായെത്തി എതിര്‍ത്തപ്പോഴാണ് പോലീസ് പിരിഞ്ഞു പോകാന്‍ തയ്യാറായത്. രാഷ്ട്രീയ ഭേദമന്യേ കിഴക്കേക്കരയിലെ പൊതു സമൂഹം പോലീസിന്റെ നടപടിക്കെതിരെ പ്രതിക്ഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: