Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നന്ദി തിരുവോണമേ, നീ വന്നുവല്ലോ…

അന്നത്തെ മനുഷ്യര്‍, ഉത്തമപൂര്‍ണമനുഷ്യര്‍. അവര്‍ക്ക്, വിശിഷ്ട മഹാതിഥികള്‍ക്ക് വിദഗ്ധയും കുലീനയുമായ ഗൃഹസ്ഥയെപ്പോലെ വസുന്ധര സമസ്ത പദാര്‍ഥങ്ങളും വിളമ്പി. അവരുടെ ജീവിതം സുകൃതപൂക്കളൊടുങ്ങാത്ത തിരുവോണവുമായി. വസന്തപരാഗമണിഞ്ഞ ആയിരത്താണ്ടുകള്‍ പറന്നു പോയി. പ്രളയജലത്തില്‍ മഹീതല മഹിമകളൊക്കെ ഒലിച്ചു പോയെന്നൊരു കഥ. ഇവിടെ ഒരു അസുര ചക്രവര്‍ത്തിക്ക് സര്‍വാദരം ലഭിച്ചിരിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Aug 30, 2020, 05:12 pm IST
inSamskriti

മഹാബലി ചക്രവര്‍ത്തിയെ ഒരു മലയാള മഹാകവി പ്രതീകാത്മകമായി ഇങ്ങനെ അവതരിപ്പിക്കുന്നു:

പണ്ടു ചരിത്രമുദിക്കും മുമ്പു,  

മതങ്ങള്‍ കരഞ്ഞു പിറക്കും മുമ്പൊരു

മന്നവര്‍ മന്നന്‍ വാണിതു തന്‍ കുട

വാനിനു കീഴിലൊതുങ്ങി വിശ്വം

അന്നത്തെ മനുഷ്യര്‍, ഉത്തമപൂര്‍ണമനുഷ്യര്‍. അവര്‍ക്ക്, വിശിഷ്ട മഹാതിഥികള്‍ക്ക് വിദഗ്ധയും കുലീനയുമായ ഗൃഹസ്ഥയെപ്പോലെ വസുന്ധര സമസ്ത പദാര്‍ഥങ്ങളും വിളമ്പി. അവരുടെ ജീവിതം സുകൃതപൂക്കളൊടുങ്ങാത്ത തിരുവോണവുമായി. വസന്തപരാഗമണിഞ്ഞ ആയിരത്താണ്ടുകള്‍ പറന്നു പോയി. പ്രളയജലത്തില്‍ മഹീതല മഹിമകളൊക്കെ ഒലിച്ചു പോയെന്നൊരു കഥ. ഇവിടെ ഒരു അസുര ചക്രവര്‍ത്തിക്ക് സര്‍വാദരം ലഭിച്ചിരിക്കുന്നു.  

ഒമ്പതാം നൂറ്റാണ്ടിലെ ഒരു പാട്ടിലാണ് ഓണ സങ്കല്‍പ്പം ഘനീഭവിച്ചിരിക്കുന്നത്. ‘മാവേലി നാടു വാണീരും കാലം മാനുഷരെല്ലാരുമൊന്നുപോലെ’. എന്നാരംഭിക്കുന്ന മഹാബലി ചരിതമെന്ന പാട്ടിന്റെ കര്‍ത്താവാരെന്ന് ഒരു രൂപവുമില്ല. പക്ഷേ ഈ ഗാനത്തിന്റെ ഈണത്തില്‍ ഇതള്‍ വിരിയുന്ന സാന്ദ്രാനന്ദം ആഹ്ലാദഭരിതം തന്നെ. ഒരു കിളി പറന്നുവന്ന് കവിയുടെ അരികിലിരിക്കുന്നു. തൃക്കാക്കര നിന്നും യാത്ര തിരിച്ച കിളി അവിടുത്തെ വിശേഷങ്ങള്‍ കവിയോട് മൊഴിയുകയായി. സദ്ഭാവനകള്‍ ഊടുംപാവുമായ ഒരു സാമൂഹ്യ ജീവിതത്തിന്റെ നേര്‍ചിത്രമാണതില്‍.  

ഇല്ലങ്ങള്‍ തോറുമലങ്കരിച്ചു

ചെത്തിയടിച്ചു മെഴുകിത്തേച്ചു

നല്‍ത്തറയിട്ടു കളമെഴുതി

തുമ്പമലരാദി പുഷ്പങ്ങളു

മന്‍പൊടണിയറ തന്നില്‍ ചാര്‍ത്തി..

പത്തുനാള്‍ മുമ്പു വന്നത്തം തൊട്ട

ങ്ങെത്രയും ഘോഷങ്ങളെന്നേ വേണ്ടൂ...

ബലിചക്രവര്‍ത്തിയുടെ ഭരണകാലത്തെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ആഘോഷങ്ങളുടെ അനന്തവൈചിത്ര്യങ്ങള്‍, അങ്ങാടികളിലെ തിക്കും തിരക്കുമുള്‍ച്ചേര്‍ന്നുള്ള ശ്രീസമൃദ്ധിയുടെ അനായാസ വര്‍ണനകള്‍ ഒക്കെയും ഈ കിളിപ്പാട്ടിലുണ്ട്.  

മലയാളിയുടെ കളിയരങ്ങും മലയാളത്തിന്റെ കലയരങ്ങുമാണ് ഓണം. പ്രാചീന കാലം മുതല്‍ ആധുനിക കാലം വരെയുള്ള സാഹിത്യ കൃതികളില്‍ ഓണപ്പൂക്കള്‍ വീണുകിടക്കുന്നു. ഓണത്തെക്കുറിച്ച് ഒരു വരിയെങ്കിലും എഴുതാത്ത ഒരു കവിയും മലയാളത്തിലുണ്ടാവില്ല.  

ഓണം ഒരു സംസ്‌ക്കാര വിശേഷമാകുന്നു. രാജാവിനും പ്രജയ്‌ക്കും ഒരു പോലെയുണ്ടാവേണ്ട മൂല്യ ബോധത്തെ ഇത് ആണ്ടോടാണ്ട് ഓര്‍മപ്പെടുത്തുന്നു. കള്ളമില്ലാത്ത, ചതിയില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത കാലസന്ധി അപ്രാപ്യമെങ്കിലും ആശിക്കാന്‍ വക നല്‍കുകയായി. പ്രസന്നവും പ്രഭാതരളവുമാണ് ഓണമെന്ന മിത്ത്.

നമുക്ക് കേവലമായ  സങ്കല്‍പ്പങ്ങളും പ്രത്യാശകളും മാത്രം പോരാ. സ്വാംശീകരണവും സാക്ഷാത്കാരവുമുണ്ടാകണം. വീരും പരിസരവും മോടിയാക്കലും വൃത്തിയാക്കലും ഒരു ഓണക്കാല ചടങ്ങ് മാത്രമാവരുത്. ആവണി മുറ്റത്തെത്തുന്ന പ്രകൃതിയുടെ കാര്‍ഷിക സമൃദ്ധിയില്‍ വിഷം കലരാതെയും കലക്കാതെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മഹാവ്യാധിയുടെ മഹാവ്യസനത്തില്‍ മനുഷ്യരാശി അകപ്പെട്ടിരിക്കുകയല്ലേ!  ജാഗ്രത്തായ ബോധത്താല്‍ അതിജീവനത്തിന്റെ പാതയൊരുക്കാന്‍ വിവേകിയായ മനുഷ്യനു കഴിയും.

ബഹുനില മന്ദിരങ്ങളില്‍ വളരുന്ന നമ്മുടെ കുട്ടികള്‍ക്ക് ഗന്ധവതിയായ ഭൂമി അങ്ങു താഴെ പാതാളത്തിലെവിടെയോ ആണ്. ചാണകം മെഴുകിയ തിരുമുറ്റത്തിന്റെ നെറ്റിപ്പൊട്ടായ പൂക്കളം, കണ്ടു മറന്ന കിനാവാകരുത്.  

മാനവധര്‍മം വിളംബരം ചെയ്യുന്ന സുദിനമാണ് തിരുവോണം. മനസ്സിന്റെ ജരാനര മാറ്റി മനുഷ്യനെ ഇത് നിത്യ യൗവന യുക്തനാക്കി നിര്‍ത്തുന്നു. സ്‌നേഹത്തിന്റെയും സാഹോദരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഓണനാളുകള്‍. ശ്രീ സമൃദ്ധിയുടെ രാപ്പകലുകള്‍. എന്‍.എന്‍. കക്കാട് ഇങ്ങനെ കുറിക്കുന്നു:

നന്ദി, തിരുവോണമേ, നന്ദി

നീ വന്നുവല്ലോ അടിമണ്ണിടിഞ്ഞു കടയിളകിച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറു ചിരി വിടര്‍ത്തി നീ വന്നുവല്ലോ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.