Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; നഗരസഭ കാര്യാലയം അടച്ചു

കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. സെപ്തംബര്‍ മൂന്ന് വരെ നഗരസഭ കാര്യാലയം അടച്ചു പൂട്ടിയതായി സെക്രട്ടറി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 05:20 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ വനിതാ സൂപ്രണ്ടടക്കം അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. സെപ്തംബര്‍ മൂന്ന് വരെ നഗരസഭ കാര്യാലയം അടച്ചു പൂട്ടിയതായി സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് സെക്ഷനിലെ രണ്ടുപേര്‍ക്കും ജനറല്‍ വിഭാഗത്തിലെ വനിതാസൂപ്രണ്ടടക്കം രണ്ടുപേര്‍ക്കും അര്‍ബന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

നേരത്തെ റവന്യൂ വിഭാഗത്തില്‍പെട്ട മൂന്നുപേര്‍ക്കും ജനറല്‍ വിഭാഗത്തിലെ രണ്ടുപേര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ നഗരസഭയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തായി. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇന്ന് മുതല്‍ തിരുവോണം വരെ നഗരസഭാ ഓഫീസ് അവധിയിലാണ്. ഓണം കഴിഞ്ഞതിന് ശേഷം നഗരസഭയിലെത്തുന്നതിനെക്കുറിച്ചോര്‍ത്ത് മറ്റ് ജീവനക്കാര്‍ ആശങ്കാകുലരാണ്.

നഗരസഭ ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് രോഗവ്യാപനത്തിന്റെ അറവിടമെന്ന് സംശയിക്കുന്നതിനാല്‍ എനിയൊരറിയിപ്പ് ഉണ്ടുകന്നത് വരെ ക്വാര്‍ട്ടേഴ്‌സ് അടച്ചിട്ടു. പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ജീവനക്കാരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ജീവനക്കാരോടും 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് സംബന്ധമായ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഹിയറിംഗ് സെപ്തംബര്‍ 9, 10 തീയ്യതികളിലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ചിട്ടും കാസര്‍കോട് നഗരസഭയില്‍ കോവിഡ് ബാധിക്കുന്ന ജീവനക്കാരുടെ എണ്ണം പെരുകുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. 

കണ്ടെയ്‌മെന്റ് സോണില്‍ പോലും സര്‍ക്കാര്‍  ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടരുത്‌
ക്വാറന്റൈന്‍ കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ ഹാജരാകാതിരിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാകളക്ടര്‍ ഡോ ഡി.സജിത്ബാബു ജില്ലാതലകോറോണ കോര്‍ കമ്മിറ്റി വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. കണ്ടെയ്‌മെന്റ് സോണില്‍ പോലും ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ പാടില്ല.ഏതെങ്കിലും ഓഫീസില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ (ഒന്നര മീറ്റര്‍ അകലത്തിനുള്ളില്‍ 15 മിനിറ്റിലധികം നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മാത്രം) 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണം. എന്നാല്‍ അണുനശീകരണം നടത്തി 24 മണിക്കൂര്‍ അടച്ചിട്ടതിനു ശേഷം ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാം.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൗണിലേക്കിറങ്ങുന്ന വാഹനങ്ങളെ ആര്‍.ടി.ഒ കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തില്‍ നിര്‍ദേശിച്ചു. ആര്‍.ടി.ഒ യുടെ സാധാരണ പരിശോധനയ്‌ക്കു പുറമെ, വാഹനങ്ങളില്‍ 65 വയസിന് മേല്‍ പ്രായമുള്ളവരോ 10 വയസിന് താഴെ പ്രായമുള്ള കുട്ടികളോ ഇല്ലെന്നു കൂടി ഉറപ്പു വരുത്തണം. വാഹനങ്ങളില്‍ ഈ പ്രായപരിധിയിലുള്ളവരെ കണ്ടെത്തിയാല്‍ അവരെ തിരിച്ചയക്കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു.

തൃക്കരിപ്പൂര്‍  പയ്യന്നൂര്‍ റോഡിലൂടെ വ്യാപാരികളെയും തൊഴിലാളികളെയും മറ്റും കണ്ണൂര്‍ ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് അനുവദിക്കാത്തത് സംബന്ധിച്ച പരാതികളുയരുന്നതായി എ.ഡി.എം യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.

 യോഗത്തില്‍ ജില്ലാകളക്ടര്‍ അധ്യക്ഷത വഹിച്ചു .ജില്ലാപോലീസ് മേധാവി ഡി ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡിഎംഒ ഡോ എ.വി രാംദാസ്, എഡിഎം എന്‍.ദേവീദാസ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
 

Tags: kasargodwomencovidcorporationCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.